വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയത്തോടടുക്കുകയാണ്. ഈ സാഹചര്യത്തിൽ ജയിച്ചെന്നു കരുതേണ്ടെന്നും,നിയമനടപടികൾ ആരംഭിക്കുന്നതേയുള്ളൂവെന്നും ഭീഷണിമുഴക്കി രംഗത്തെത്തിയിരിക്കുകയാണ് എതിർ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്.ട്വിറ്ററിലൂടെയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ‘ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനം തെറ്റായി അവകാശപ്പെടരുത്. എനിക്കും അതിന് സാധിക്കും. നിയമനടപടികൾ ആരംഭിക്കുന്നതേയുള്ളൂ’-ട്രംപ് ട്വീറ്റ് ചെയ്തു.

അമേരിക്കയിൽ തുടർച്ചയായ നാലാം ദിവസവും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.അലാസ്‌കയും നോര്‍ത്ത് കാരലിനയും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് തുടരുകയാണ്. 264 ഇലക്ടറല്‍ വോട്ടുകള്‍ അദ്ദേഹം നേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 270 ആണ് കേവല ഭൂരിപക്ഷം.വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ പലയിടത്തും ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സുരക്ഷാ യു എസ് ഏജൻസികൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീടിന് മുകളിൽ വിമാനം പറത്തുന്നത് വിലക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here