വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരി വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നവംബര്‍ 17 പുലര്‍ച്ചെയോടെയാണ്
കേസിനാസ്പദമായ സംഭവം നടന്നത്. എലിസബത്ത്ടണിനടുത്തുള്ള വീട്ടില്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ലില്ലിഹന്ന ഡേവിസ് എന്ന പത്തുവയസ്സുകാരിയാണ് വഴിതെറ്റിയെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടത്. വീടിന്റെ ഭിത്തി തുളച്ചു കയറിയ വെടിയുണ്ട പെണ്‍കുട്ടിയുടെ തലയില്‍ തറച്ചുകയറുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് കാര്‍ട്ടര്‍ കൗണ്ടി പോലീസ് ഓഫീസര്‍ പറഞ്ഞു.

കേസില്‍ ജേസണ്‍ ബ്രയാന്‍ ബാര്‍ബര്‍ (18), ജെഡിയ ഷെയ്ന്‍ ഗ്ലോവര്‍ (20), സക്കറി സ്‌കോട്ട് സ്‌കാല്‍ഫ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവ് ബൈ ഷൂട്ടിനിടെ വഴിതെറ്റിയെത്തിയ വെടിയുണ്ടയാണ് പെണ്‍കുട്ടിയുടെ ജീവന്‍ അപഹരിച്ചത്. ഒക്ടോബര്‍ 31 ന് നടന്ന മറ്റൊരു ഷൂട്ടിംഗിനോടുള്ള പ്രതികാരമായിട്ടായിരുന്നു നവംബര്‍ 17 െ്രെഡവ് ബൈ ഷൂട്ട് നടന്നത്. കുറ്റവാളികള്‍ ആകെ 21 ഷോട്ടുകള്‍ വെടിവച്ചതായി അധികൃതര്‍ അറിയിച്ചു. കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന, അപകടകരമാം വിധം ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

‘അവര്‍ നിരപരാധിയായ കുഞ്ഞിന്റെ ജീവന്‍ അപഹരിച്ചുവെന്ന് ലില്ലിഹന്നയുടെ അമ്മ മേരി ഡേവിസ് മാധ്യമങ്ങളോട് പറഞ്ഞു. സഹോദരങ്ങളോടൊപ്പം കളിക്കുന്നതും ജോലി ചെയ്യുന്നതുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലില്ലി ഹന്ന പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നും തന്റെ കുഞ്ഞ് ഇത്ര ചെറുപ്പത്തില്‍ മരിക്കേണ്ടവളായിരുന്നില്ല എന്നും അവര്‍ എന്റെ ഹൃദയമാണ് തകര്‍ത്തതെന്നും അമ്മ കണ്ണീരോടെ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here