2024ല്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് കാണാന്‍ ഭൂരിപക്ഷം വോട്ടര്‍മാരും ആഗ്രഹിക്കുന്നില്ലെന്ന് സര്‍വ്വേ ഫലം. 42 ശതമാനം പേര്‍ ചരിത്രം അദ്ദേഹത്തെ ഏറ്റവും മോശം പ്രസിഡന്റുമാരില്‍ ഒരാളായി ഓര്‍മിക്കുമെന്ന് അഭിപ്രായപ്പെട്ടു. 57 ശതമാനം വോട്ടര്‍മാര്‍ അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റൊരു ജിഒപി സ്റ്റാന്‍ഡേര്‍ഡ് ബെയറിനെയാണ് തിരഞ്ഞെടുക്കുകയെന്ന്് വോട്ടെടുപ്പില്‍ കണ്ടെത്തി. 22% വോട്ടര്‍മാര്‍ മാത്രമാണ് ട്രംപിനെ ഏറ്റവും മികച്ച പ്രസിഡന്റ് എന്ന് അടയാളപ്പെടുത്തിയത്. ഫോക്‌സ്‌ന്യൂസ് നടത്തിയ പോളിലാണ് ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

സര്‍വ്വേയില്‍ ട്രംപിന്റെ ഭരണപാരമ്പര്യം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. നാല് വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ മോശപ്പെട്ട അവസ്ഥയിലാണ് യുഎസ് ഇപ്പോള്‍ എന്ന് 55 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. 32ശതമാനമാളുകള്‍ ഇപ്പോഴാണ് രാജ്യം കൂടുതല്‍ അഭിവൃദ്ധിപ്രാപിച്ചതെന്ന് അഭിപ്രായപ്പെട്ടു. നേരത്തേയും ഇപ്പോഴും ഒരേ അവസ്ഥയായിരുന്നുവെന്ന് രേഖപ്പെടുത്തി.

ഡിസംബര്‍ ആറിനും ഒന്‍പതിനും ഇടയില്‍ ബീക്കണ്‍ റിസര്‍ച്ച് ആന്‍ഡ് ഷാ എന്ന കമ്പനി ആയിരത്തോളം ആളുകളില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ നാല് വര്‍ഷം മുമ്പുള്ളുതിനേക്കാള്‍ നിങ്ങള്‍ ഇപ്പോള്‍ മികച്ചതാണോ അതോ മോശമാണോ എന്ന റൊണാള്‍ഡ് റീഗന്റെ ചോദ്യത്തിന് മറുപടിയായി, 33% പേര്‍ ഇപ്പോള്‍ വളരെ മികച്ചത് എന്നും 30% പേര്‍ വളരെ മോശം അവസ്ഥ എന്നും 36% പേര്‍ നേരത്തേയും ഇപ്പോഴും ഒരേ അവസ്ഥ എന്നും അഭിപ്രായം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here