യുഎസ് ട്രഷറി, കൊമേഴ്‌സ് വകുപ്പുകളിലെ ആഭ്യന്തര ഇമെയില്‍ സംവിധാനങ്ങളില്‍ റഷ്യയുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. ട്രഷറി, വാണിജ്യ വകുപ്പിന്റെ ദേശീയ ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയ്ക്ക് പുറമേ, മറ്റ് ഫെഡറല്‍ ഏജന്‍സികളുടെ രേഖകളിലും ഹാക്കര്‍മാര്‍ കടന്നിരിക്കാമെന്ന് സര്‍ക്കാര്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.

യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ചാര പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത്. മാസങ്ങളോളം നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്തിരിക്കുന്നത്. റഷ്യന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗമായ എസ്‌വിആറിനായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സംഘമാണ് ചാരപ്രവര്‍ത്തനം നടത്തിയതെന്നാണ് സംശയിക്കുന്നത്. ഇതേക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുന്നുണ്ട്.

ഒബാമയുടെ ഭരണകാലത്ത് വൈറ്റ് ഹൗസിലെ ഔദ്യോഗിക സൈറ്റുകളും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എപിടി 29 അഥവാ കോസി ബിയര്‍ എന്നറിയപ്പെടുന്ന സംഘമായിരുന്നു ഇതിന് പിന്നില്‍. ഇത്തവണ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ എന്തൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നതെന്ന് കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഔദ്യോഗിക സൈറ്റകുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് സംബന്ധിച്ച് ശനിയാഴ്ച ദേശീയ സുരക്ഷാ സമിതി വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു. അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും കൃത്യമായ നടപടികളുണ്ടാവുമെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ ഉലിയോട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here