അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് സിംഗപ്പൂര്‍ അനുമതി നല്‍കി. ഡിസംബര്‍ അവസാനം മുതല്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹസിയന്‍ ലൂങ് പറഞ്ഞു. സിംഗപ്പൂര്‍ സ്വദേശികള്‍ക്കും ദീര്‍ഘകാലമായി സിംഗപ്പൂരില്‍ താമസിക്കുന്നവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും.

2021 പകുതിയാകുമ്പോഴേക്കും രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ദുര്‍ബല വിഭാഗക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക.

ജര്‍മ്മന്‍ കമ്പനിയായ ബയോ എന്‍ടെകിന്റെ സഹകരണത്തോടെയാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തി ഏതു പ്രായത്തിലുള്ളവരിലും സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും പാര്‍ശ്വ ഫലങ്ങളില്ലാതെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് രോഗ പ്രതിരോധത്തിനായി വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാമെന്നും ഫൈസര്‍ പ്രതിനിധി നേരത്തേ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here