കോവിഡ് 19 വാക്‌സിനേഷനെക്കുറിച്ച് എന്തെങ്കിലും അബദ്ധധാരണകള്‍ വെച്ചു പുലര്‍ത്തുന്നവര്‍ മനസ്സിനെ റീസെറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ് കോളിന്‍സ്. വാക്‌സിനെക്കുറിച്ച് യാതൊരു വിധ ആശങ്കകളും വേണ്ടെന്നും ഇത് തികച്ചും സുരക്ഷിതമാണെന്നും ഡോ. ഫ്രാന്‍സിസ് കോളിന്‍സ് പറഞ്ഞു. തെറ്റായ ധാരണകളോ, സംശയങ്ങളോ ഉള്ളവര്‍ മാറി ചിന്തിക്കാന്‍ തയ്യാറാകണമെന്നും മനസ്സിനെ റീസെറ്റ് ചെയ്യണമെന്നും ഡോ. ഫ്രാന്‍സിസ് കോളിന്‍സ് കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷക്കാലത്തെ തീവ്രമായ പ്രയത്‌നത്തിന്റെ അവിശ്വസനീയ ഫലമാണ് വാക്‌സിന്‍ എന്നും ഡോ. ഫ്രാന്‍സിസ് കോളിന്‍സ് പറഞ്ഞു. ഫെഡറല്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരത്തോടെ ഞായറാഴ്ചയാണ് ഫൈസര്‍ വാക്‌സിന്റെ ആദ്യഡോസുകള്‍ നിറച്ച ട്രക്ക് വിതരണത്തിനായി എത്തിച്ചത്. തിങ്കളാഴ്ച ആദ്യ ഘട്ട വിതരണം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് വാക്‌സിന്‍ എത്തിച്ചിരിക്കുന്നത്.

കൊറോണ വാറസ് പകര്‍ച്ചവ്യാധി 300,000 അമേരിക്കക്കാരുടെ ജീവനപഹരിക്കുകയും 16 ദശലക്ഷത്തിലധികം ആളുകളെ ചികിത്സയിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണത്തിന് രാജ്യം തീരുമാനമെടുത്തത്. അതിനാല്‍ത്തന്നെ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് പലയിടത്തും നിന്നും കേള്‍ക്കുന്ന തെറ്റായ അഭിപ്രായങ്ങളും സംശയങ്ങളും തള്ളിക്കളയാനും നൂറ് ശതമാനം വിശ്വിസിക്കാനും ഡോ കോളിന്‍സ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here