വിവാദങ്ങള്‍ക്കും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കുമൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഇലക്ട്രല്‍ കോളേജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ട്രംപ് വോട്ടിംഗ് ക്രമക്കേട് ആരോപിച്ച അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോസിന്‍ തുടങ്ങി ആറ് സംസ്ഥാനങ്ങളിലും ബൈഡന്‍ തന്നെയാണ് വിജയിച്ചതെന്ന് കഴിഞ്ഞ ദിവസം ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് വിരാമമാകുന്നത്.

2021 ജനുവരിയില്‍ ബൈഡന്‍ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേല്‍ക്കും. 306 വോട്ടുകളുടെ ശക്തമായ ഭൂരിപക്ഷത്തോടെയാണ് ജോ ബൈഡന്‍ തന്റെ വിജയമുറപ്പിച്ചത്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചുവെന്നാണ് ബൈഡന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതില്‍ അഭിമാനമുണ്ടെന്നും ബൈഡന്‍ പ്രതികരിച്ചു. ഇലക്ട്രല്‍ കോളേജ് തന്റെ വിജയം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഫലം അംഗീകരിക്കാന്‍ ബൈഡന്‍ അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്തു.

ഇലക്ട്രല്‍ കേളേജ് ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചതോടെ തോല്‍വി സമ്മതിക്കാതെ വഴിയില്ലെന്നായിരിക്കുകയാണ് നിലവിലെ പ്രസിഡന്റ് ട്രംപിന്. ട്രംപിന് 232 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. അതേസമയം 306 ഇലക്ട്രല്‍ വോട്ടുകളുടെ ശക്തമായ ഭൂരിപക്ഷത്തോടെയാണ് ബൈഡന്‍ വിജയം നേടിയത്. 77 വയസുള്ള ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here