വാഷിംഗ്‌ടൺ: ട്രംപ് ഭരണകൂടം ഇന്ത്യയുമായി ചേർന്ന് കെെവരിച്ച പുരോഗതികൾ പടുത്തുയർത്താൻ
തയ്യാറെന്ന് അമേരിക്കൻ സെനറ്റർ മാർക്ക് വാർണർ. കൊവിഡ് പ്രതിരോധത്തിലും സാങ്കേതിക മേഖലയിലും ഇന്ത്യയുമായുള്ള ബന്ധം തുടരാൻ നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബെെഡൻ തയ്യാറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായും മാർക്ക് വാർണർ സൂചിപ്പിച്ചു.

കാശ്മീരിലെ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും നിയമം പിൻവലിക്കണമെന്നും
സെനറ്റ് ഇന്ത്യ കോക്കസിന്റെ സഹഅദ്ധ്യക്ഷനുമായ മാര്‍ക്ക് വാര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. “ഇന്ത്യയ്ക്ക് നിയമാനുസൃതമായ സുരക്ഷാ ഭീഷണിയുണ്ടെന്ന് ‌ഞാൻ മനസിലാക്കുന്നു.എന്നിരുന്നാലും കാശ്മീരിൽ ആശയവിനിമയത്തിനുള്ള നിയന്ത്രണങ്ങളിൽ ഞാൻ അസ്വസ്ഥനാണ്. പത്രസ്വാതന്ത്ര്യം രാഷ്‌ട്രീയ പങ്കളിത്തം എന്നിവ ഉറപ്പുവരുത്തി ഇന്ത്യ ജനാധിപത്യത്തിന് അനുസൃതമായി നിൽക്കുമെന്ന് ‌ഞാൻ പ്രതീക്ഷിക്കുന്നു.” വാർണർ ഓക്‌ടോബറിൽ ട്വീറ്റ് ചെയ്‌തിരുന്നു.

അതേസമയം തിരഞ്ഞെടുപ്പിൽ അട്ടിമറിനടന്നുവെന്ന് ആരോപിക്കുന്ന ട്രംപിന്റെ നിലപാട് സംബന്ധിച്ച ചോദ്യങ്ങൾക്കും വാ‌ർണർ മറുപടി പറഞ്ഞു. താൻ ശുഭാപ്തി വിശ്വാസിയാണെന്നും എന്നാൽ ഡൊണാൾഡ് ട്രംപ് എന്തുചെയ്യുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം ട്രംപ് അസാധുവാക്കുമെന്ന് വിശ്വസിക്കുന്ന ആരും വൈറ്റ് ഹൗസിലില്ലെന്നും വാർണർ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here