സ്വന്തം ലേഖകൻ
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020-2022 ഭരണ സമിതിയുടെ പ്രവർത്തനോദ്‌ഘാടനം നാളെ ശനിയാഴ്ച്ച ന്യൂയോർക്ക് സമയം (EST) രാവിലെ 9.30നു സൂം മീറ്റിംഗിലൂടെ നടക്കുന്ന ചടങ്ങിൽ മുൻ കേന്ദ്രമന്തിയും തിരുവന്തപുരം എംപിയുമായ ഡോ. ശശി തരൂർ നിർവഹിക്കും. ഇന്ത്യൻ സമയം (IST) രാത്രി 8.00 മണിക്ക് കേരളത്തിൽ നിന്നായിരിക്കും ഡോ. ശശി തരൂർ ഫൊക്കാനയുടെ അടുത്ത രണ്ടു വർഷത്തെ വിപുലമായ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്.
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ഗുരുരത്‌ന ജ്ഞാന തപസി, ന്യൂയോർക്ക് സ്റ്റേറ്റ്‌ സെനറ്റർ കെവിൻ തോമസ്, ടെക്‌സാസിലെ മസൂരി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , പ്രമുഖ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ,സംസ്ഥാന സർക്കാറിന്റെ മലയാള മിഷ്യൻ ഡയറക്ടർ പ്രൊഫ.സുജ സൂസൺ ജോർജ്, ഏഷ്യാനെറ്റ് എന്റെ മലയാളം പ്രൊജക്റ്റ്‌ കോർഡിനേറ്റർ സുബ്ര ഐസക്ക് സ്റ്റെയിൻ തുടങ്ങിയ നിരവധി വിശിഷ്ട വ്യക്തികൾ ആശംസകൾ നേരും.
ഫൊക്കാനയുടെ അഭിമാന പദ്ധതിയായ ഭാഷക്കൊരു ഡോളർ പദ്ധിതിയുടെ ഈ വർഷത്തെ പ്രവർത്തനോദ്‌ഘാടനം ലോക പ്രസിദ്ധ കാൻസർ വിദഗ്ദ്ദനും എഴുത്തുകാരനുമായ ഡോ. എം.വി. പിള്ള നിർവഹിക്കും.
ഫൊക്കാനയുടെ പ്രവർത്തനോദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു
Topic: Fokana 2020-22 Inauguration Ceremony പ്രവർത്തനോ ഉദ്ഘാടനം via Zoom
Time: Dec 19, 2020 09:30 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/8648798150

Meeting ID: 864 879 8150
One tap mobile
+13126266799,,8648798150# US (Chicago)
+13017158592,,8648798150# US (Washington D.C)
Meeting ID: 864 879 8150
Find your local number: https://us02web.zoom.us/u/kzByQT2RM

LEAVE A REPLY

Please enter your comment!
Please enter your name here