പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ സാമ്രാജ്യമായിരുന്ന കാലിഫോര്‍ണിയയിലെ നെവര്‍ലാന്റ് ബംഗ്ലാവ് അമേരിക്കന്‍ കോടീശ്വരന്‍ സ്വന്തമാക്കി. ക161 കോടി രൂപയ്ക്കാണ് അമേരിക്കന്‍ കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ ബംഗ്ലാവും 2700 ഏക്കര്‍ വരുന്ന എസ്‌റ്റേറ്റും ലേലത്തില്‍ വാങ്ങിയത്. നാല് വര്‍ഷം മുന്‍പ് 730 കോടി രൂപയ്ക്ക് വില്‍ക്കാനിരുന്ന എസ്‌റ്റേറ്റാണ് ഇപ്പോള്‍ 161 കോടി രൂപയ്ക്ക് വിറ്റുപോയത്. ഇവിടെ മൈക്കല്‍ ജാക്‌സന്റെ പ്രേതം അലഞ്ഞുനടക്കുന്നുണ്ട് എന്ന വ്യാപക പ്രചരണത്തെത്തുടര്‍ന്നാണ് വിലയിടിഞ്ഞത്.

2005ല്‍ എസ്‌റ്റേറ്റ് വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ നൂറ് മില്ല്യണായിരുന്നു വില പറഞ്ഞിരുന്നത്. 15 വര്‍ഷക്കാലം മൈക്കിള്‍ ജാക്‌സണ്‍ ഈ ബംഗ്ലാവിലാണ് താമസിച്ചത്. അദ്ദേഹത്തിന്റെ വളര്‍ത്തുമൃഗങ്ങളും കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിറഞ്ഞതാണ് നെവര്‍ലാന്റ് എന്ന ഈ കൊട്ടാരം. 2009ല്‍ മൈക്കിള്‍ ജാക്‌സണ്‍ മരണമടഞ്ഞ ശേഷം പതിനൊന്ന് വര്‍ഷമായി എസ്‌റ്റേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ബംഗ്ലാവ് സ്വന്തമാക്കിയ റോണ്‍ ബര്‍ക്കിള്‍ ഇവിടെ കോടീശ്വരന്മാര്‍ക്കായി റിസോര്‍ട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1982ലാണ് ബംഗ്ലാവ് നിര്‍മ്മിച്ചത്. ബംഗ്ലാവിനകത്ത് നാല് ഏക്കറില്‍ ഒരു കൃത്രിമ തടാകവും ഒരുക്കിയിട്ടുണ്ട്, ആറ് ബെഡ്‌റൂമുകളാണ് ഉള്ളത്. സമീപത്തായൊരു പൂള്‍ ഹൗസുമുണ്ട്. കൂടാതെ മൂന്ന് അതിഥി മന്ദിരങ്ങളും ഇവിടെയുണ്ട്. 12500 ചതുരശ്ര അടിയുള്ള ബംഗ്ലാവും 3700 ചതുരശ്ര അടിയുടെ നീന്തല്‍ കുളവും വീടും സിനിമാ തീയറ്ററും ഡാന്‍സ് സ്റ്റുഡിയോയും അടങ്ങുന്നതാണ് എസ്‌റ്റേറ്റ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here