വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയും ക്രൂ അംഗങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്ത പോപ് സിംഗര്‍ ലിറ്റ് പമ്പിന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് യാത്രാവിലക്കേര്‍പ്പെടുത്തി ജെറ്റ് ബ്ലൂ എയര്‍വേയ്‌സ്. .ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് പോപ് സിംഗറായ ഗാസ്സി ഗാര്‍സിയ എന്ന ലിറ്റ് പമ്പ് മാസ്‌ക് ധരിക്കില്ലെന്ന് വാശി പിടിച്ചത്. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ക്രൂവിനോട് അയാള്‍ ദേഷ്യപ്പെടുകയും ചെയ്തു.

എയര്‍വേയ്‌സ് ജീവനക്കാര്‍ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ഇയാള്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറായില്ല. അതുകൂടാതെ ഗാര്‍സിയ ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജെറ്റ് ബ്ലൂ അധികൃതര്‍ ഇയാളുടെ റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. വിമാനത്തില്‍ പുറത്തുകടന്ന ഗാര്‍സ്സിയെ കാത്ത് പുറത്ത് പോലീസ് ഉദ്യോഗസ്ഥര്‍ നില്‍പ്പുണ്ടായിരുന്നു.

എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളില്ല. യുഎസിലാദ്യമായി ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിയമം നടപ്പിലാക്കിയത് ജെറ്റ് ബ്ലൂ എയര്‍വേയ്‌സാണ്. മെയ് നാല് മുതലാണ് ജെറ്റ്ബ്ലൂ തങ്ങളുടെ നയം നടപ്പിലാക്കിയത്.

അതേസമയം ജെറ്റ്ബ്ലൂ എയര്‍വേയ്‌സിനെതിരെ സോഷ്യല്‍മീഡിയയിലൂടെ ഗാര്‍സ്സി പ്രതികരിച്ചു. 2021 ല്‍ താന്‍ ഒരിക്കലും മാസ്‌ക് ധരിക്കില്ലെന്നും ഇരുപതുകാരനായ ഗാര്‍സ്സി പ്രതിജ്ഞയെടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here