ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം തെക്കേ ആഫ്രിക്കയിലും കണ്ടെത്തിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി. മദ്യ വില്‍പ്പനയ്ക്കും വിലക്കേര്‍പ്പെടുത്തി. ഇന്ന് പാതിരാത്രി മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ദശലക്ഷം കടന്നിരിക്കുകയാണെന്ന് പ്രസിഡന്റ് സിറില്‍ രമാഫോസ പറഞ്ഞു. ക്രിസ്മസ് രാത്രിക്കു ശേഷം മാത്രം പുതിയ കൊവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം ആയിട്ടുണ്ട്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ വളരെ അപകടകരമായ ഘട്ടത്തിലാണെന്നും പ്രസിഡന്റ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here