സ്വന്തം ലേഖകൻ

കൊച്ചി / തിരുവനന്തപുരം : കേരളത്തിലെ ആറ് കോർപ്പറേഷനുകളിലും പുതിയ ഭരണ സമിതി അധികാരമേറ്റെടുത്തു. തിരുവനന്തപുരത്ത് സി പി എമ്മിലെ ആര്യാ രാജേന്ദ്രനും, കൊല്ലത്ത് പ്രസന്ന ഏണസ്റ്റാണ് മേയറായത്.
കൊച്ചിയിൽ അഡ്വ എം അനിൽകുമാറും മേയറായി തെരഞ്ഞെടുക്കപ്പെട്ടു.  തൃശ്ശൂരിൽ കോൺഗ്രസ് വിമതൻ കെ എം വർഗീസാണ് മേയർ. കോഴിക്കോട് കോർപ്പറേഷൻ മേയറായി ഡോ ബീന ഫിലിപ്പും ചുമതലയേറ്റു. യു ഡി എഫിന് ഭൂരിപക്ഷം ലഭിച്ച ഏക കോർപ്പറേഷനായ കണ്ണൂരിൽ അഡ്വ ടി ഒ മോഹനൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യാ രാജേന്ദ്രന് രാജ്യമൊട്ടുക്കും അഭിനന്ദപ്രവാഹമാണ്. തമിഴ് നടൻ കമലഹാസൻ ആര്യയെ അഭിനന്ദിച്ച്  പോസ്റ്റിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here