ചൈനയെ നേരിടാന്‍ സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി വാഷിംഗ്ടണ്‍ സഖ്യമുണ്ടാക്കണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. സമാന ചിന്താഗതിക്കാരായ സഖ്യരാജ്യങ്ങളുമായി ചേരുമ്പോള്‍ പൊതുവായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വഴി തങ്ങളുടെ സ്ഥാനം ശക്തിപ്പെടുമെന്നും ബൈഡന്‍ പറഞ്ഞു. ദേശീയ സുരക്ഷ, വിദേശ നയം എന്നിവയുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കുന്നതിനിടെയാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് ശേഷം ചൈനയ്‌ക്കെതിരെ എന്ത് നിലപാടായിരിക്കും ബൈഡന്‍ സ്വീകരിക്കുകയെന്നത് രാജ്യം ഉറ്റുനോക്കിയിരുന്ന വിഷയമാണ്. ഹണ്ടര്‍ ബൈഡനെതിരായ ആരോപണങ്ങളും കേസുകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരായ വിഷയത്തില്‍ ബൈഡന്റെ നീക്കം എന്തു തന്നെയായാലും അത് വളരെ നിര്‍ണായകമാകുമെന്നതില്‍ സംശയമില്ലായിരുന്നു. എന്നാലിപ്പോള്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ചൈനയ്‌ക്കെതിരെ കൃത്യമായ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ് ബൈഡന്‍.

അടുത്ത നാല് വര്‍ഷത്തേക്ക് ചൈനയുമായുള്ള ബന്ധത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ബൈഡന്‍. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റ് ജനാധിപത്യ രാജ്യങ്ങളുമായുള്ള പങ്കാളിത്തം, അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച ഇരട്ടിയിലധികമാക്കുമെന്ന് ബൈഡന്‍ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയുടെ 25 ശതമാനം മാത്രമാണ് നമുക്ക് സ്വന്തമായുള്ളത്. എന്നാല്‍ ജനാധിപത്യ രാജ്യങ്ങളുടെ സഹകരണത്തോടെ നമുക്ക് ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ബൈഡന്‍ വ്യക്തമാക്കി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here