ഡാളസ് : റാന്നി വെള്ളവന്താനത്ത് പരേതനായ വി.സി.ചാക്കോയുടെയും പരേതയായ വെട്ടാപ്പാല  കുടുംബാംഗം കുഞ്ഞമ്മ ചാക്കോയുടെയും മകൻ  കുര്യൻ ചാക്കോ (ബിൽ – 60 വയസ്സ് ) ഡാലസിൽ നിര്യാതനായി. ഭാര്യ മിനു കുര്യൻ എറണാകുളം പള്ളുരുത്തി കമ്പിയിൽ കുടുംബാംഗമാണ്. പരേതൻ ദീർഘവർഷങ്ങൾ ഖത്തറിൽ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ചെയ്തിട്ട് അടുത്തയിടെയാണ് കുടുംബസമേതം ഡാളസിൽ എത്തിയത്. ഡാളസ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് .

മക്കൾ : അജയ്, ആഷ്‌ലിൻ, ആരൺ
മരുമകൻ : ജെറിൻ വർഗീസ് (ഡാലസ് )
   
സഹോദരങ്ങൾ : ബെയിസിൽ ചാക്കോ, ബെൻ ചാക്കോ, ജെബോയ് ചാക്കോ,ടെറി  വി.ചാക്കോ,ലെസ്‌ലി ചാക്കോ ( എല്ലാവരും ന്യൂയോർക്ക്)

ഭാര്യാ സഹോദരങ്ങൾ : അനു വർഗീസ്, സിനു ജോർജ് (ഇരുവരും ഡാളസ്)

പൊതുദർശനം: ജനുവരി 7 നു വ്യാഴാഴ്ച വൈകുന്നേരം 6.30 – 8.30 വരെ – റോലറ്റ് ഹാർവെസ്ററ് ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ (7200, Rowlett Rd, Rowlett, TX 75089)

സംസ്കാരശുശ്രൂഷകൾ  ജനുവരി 8 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹാർവെസ്ററ് ചർച്ച് ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക്  ന്യൂ ഹോപ്പ് ഫ്യൂണറൽ  ഹോം സെമിത്തേരിയിൽ (500, E Highway 80, Sunnywale, Texas 75182)   സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/KBHkfn6WVkE,

https://youtu.be/JtbFOSVKbow എന്നീ ലിങ്കുകളിൽ ഉണ്ടായിരിക്കുന്നതാണ്. 


കൂടൂതൽ വിവരങ്ങൾക്ക് –

ബെയിസിൽ ചാക്കോ – 845 553 4540
ബെൻ ചാക്കോ – 516 225 3530  
കുര്യാക്കോസ് ജോർജ് (സാജി) –  870 532 3124

റിപ്പോർട്ട് : ജീമോൻ റാന്നി 

LEAVE A REPLY

Please enter your comment!
Please enter your name here