യുഎസ് സെനറ്റ് ആര്‍ക്ക് അനുകൂലമാകുമെന്ന് വിധിയെഴുതുന്ന ജോര്‍ജിയ ഉപതിഞ്ഞെടുപ്പിന്റെ റിസല്‍ട്ട് വരുമ്പോള്‍ ട്രംപിനെ കൈവിട്ടിരിക്കുകയാണ് ജോര്‍ജിയ. തൊണ്ണൂട്ടിയെട്ട് ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്ലി ലോഫ്‌ലറെ പരാജയപ്പെടുത്തി ആഫ്രിക്കന്‍ അമേരിക്കനായ റവ. റാഫേല്‍ വാര്‍ണോക്ക് വിജയിച്ചു. ഇതാദ്യമായാണ് ആഫ്രിക്കന്‍ അമേരിക്കനായ ഒരാള്‍ ജോര്‍ജിയയില്‍ നിന്ന് സെനറ്ററാകുന്നത്.

കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ ആവേശമുണര്‍ത്തിക്കൊണ്ടാണ് ആഫ്രിക്കന്‍ അമേരിക്കനായ വാര്‍ണോക്ക് ജോര്‍ജിയയില്‍ സെനറ്റര്‍ സ്ഥാനാര്‍ത്ഥിയായത്. കറുത്ത വര്‍ഗ്ഗക്കാരുടെ മുഴുവന്‍ വോട്ടും 51 കാരനായ വാര്‍ണോക്കിന് അനുകൂലമായിരുന്നു. ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജോര്‍ജിയയില്‍ നിന്ന് ഒരു ആഫ്രിക്കന്‍ അമേരിക്കനായ ഡെമോക്രാറ്റ് സെനറ്റര്‍ ഉണ്ടാകുന്നത്.

നിലവില്‍ റിപ്പബ്ലിക്കന് 50, ഡെമോക്രാറ്റിന് 48 എന്നിങ്ങനെയാണ് സെനറ്റിലെ കക്ഷിനില. വാര്‍ണോക്ക് വിജയിച്ചതോടെ ഇത് 50-49 എന്ന നിലയിലായിരിക്കുകയാണ്. ഇനി നിലവില്‍ ലീഡ് ചെയ്യുന്ന ജോണ്‍ ഓസോഫ് കൂടി വിജയിക്കുകയാണെങ്കില്‍ ഇരു പാര്‍ട്ടിക്കും അമ്പത് സീറ്റ് വീതമാകും. ശേഷം നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ്ങ് വോട്ടോടുകൂടി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്യും. ഹൗസ്, പരസിഡന്റ് പദം, സെനറ്റ് മജോറിറ്റി എന്നിവയെല്ലാം ഒരു പാര്‍ട്ടിക്ക് തന്നെ ലഭിക്കുന്ന സാഹചര്യത്തില്‍ നിയമനിര്‍മ്മാണം വളരെയെളുപ്പമാവുകയും ചെയ്യും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here