ജനുവരി ഇരുപതിന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതോടനുബന്ധിച്ച് കലാപങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എഫ്ബിഐ. യുഎസ് പാര്‍ലമെന്റില്‍ നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയെന്നോണം ട്രംപ് അനുകൂലികളുടേയും പ്രതിപക്ഷത്തിന്റേയും ഭാഗത്ത് നിന്ന് ഇനിയും പ്രശ്‌നങ്ങളും പ്രതിഷേധങ്ങളുമുണ്ടായേക്കാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അമേരിക്കയുടെ തലസ്ഥാനത്തുനിന്നും മാറി മറ്റ് വിവിധ മേഖലകളില്‍ പ്രശ്‌നങ്ങളും പ്രതിഷേധങ്ങളുമുണ്ടാകുമെന്ന സൂചനയാണ് എഫ്ബിഐ നല്‍കിയത്. ഇരുപതിന് ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെ രാജ്യത്തെ അമ്പതോളം സംസ്ഥാന തലസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പദ്ധതി ഇടുന്നത്.

ഏതൊക്കെ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് ഉണ്ടാകാനിടയുള്ളത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ രഹസ്യാന്വേഷണ വിഭാഗം രാജ്യം മുഴുവന്‍ വലവിരിച്ചിരിക്കുകയാണെന്ന് ആഭ്യന്തരവകുപ്പ് തലവനായ ചാഡ് വൂള്‍ഫ് പറഞ്ഞു. സുരക്ഷാ ദൃഷ്ടിയില്‍ ദേശീയ സുരക്ഷാ സേനയുടെ 15000 പേരടങ്ങുന്ന സംഘത്തെയാണ് തയ്യാറാക്കിയിട്ടുള്ളത്.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here