കൊച്ചി: ഹാസ്യതാരമായ സാജൻ പള്ളുരുത്തിയുടെ പുസ്തകം മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു. സിനിമാ നടൻ സലീം കുമാർ പുസ്തകം ഏറ്റുവാങ്ങി. മൂന്ന് പതിറ്റാണ്ടുകളായി മലയാള ഹാസ്യ ലോകത്തെ നിറസാന്നിധ്യമാണ് സാജൻ പള്ളുരുത്തി. ഇദ്ദേഹത്തിന്‍റെ അനുഭവങ്ങളാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്.

സാജൻ പള്ളുരുത്തിയുടെ രചനയിൽ പിറന്ന സൂപ്പർഹിറ്റ് കോമഡികളും വേദികളിലെ അനുഭവങ്ങളുമാണ് പുസ്തകത്തിലുള്ളതെന്നും മികച്ച ഒരു വായനാനുഭവം സമ്മാനിക്കാൻ പുസ്തകത്തിനാകട്ടെ എന്നും സംവിധായകനും നടനുമായ രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെ ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here