ജനുവരി ഇരുപതിന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പ്രശസ്ത ഗായിക ലേഡി ഗാഗ ദേശീയ ഗാനം ആലപിക്കും. സ്ഥാനാരോഹണം സംബന്ധിച്ച ഔദ്യോഗിക സമിതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഗഗയ്ക്കു പുറമേ ജെന്നിഫര്‍ ലോപ്പസ്, ആന്‍ഡ്രിയ ഹാള്‍, അമണ്ട ഗോര്‍മാന്‍ തുടങ്ങിയ കലാകാരന്മാരും സ്ഥാനാരോഹണ ചടങ്ങില്‍ സന്നിഹിതരാകും. റവ. ഡോ. സില്‍വെസ്റ്റര്‍ ബീമന്റെ ആശംസകള്‍ക്കൊപ്പം ഫാദര്‍ ലിയോ ഓ ഡൊനോവന്‍ പ്രഭാഷണം നടത്തും. സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുമ്പ് ലേഡി ഗഗാ ദേശീയഗാനം ആലപിക്കും.

ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന ലേഡി ഗഗ ബൈഡന്‍, ഹാരിസ് കൂട്ടുകെട്ടിന് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയാണ്. സ്‌റ്റെഫാനി ജെര്‍മനോത്ത എന്നാണ് ഗഗയുടെ മുഴുവന്‍ പേര്. വോട്ടെടുപ്പിന് തൊട്ടുമുമ്പ്, നവംബര്‍ രണ്ടിന് പിറ്റ്‌സ്ബര്‍ഗില്‍ ബിഡനുമായി ഗഗ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. ബൈഡന് വോട്ട് ചെയ്യുക അദ്ദേഹം ഒരു നല്ല വ്യക്തിയാണെന്നും സ്വന്തം പ്രശസ്തിയില്‍ വിശ്വസിക്കുന്ന ട്രംപിന് വോട്ട് ചെയ്യുന്നത് തെറ്റായ രീതിയാകുമെന്നും ഗഗ പറഞ്ഞിരുന്നു. ഇലക്ഷന്‍ വിജയത്തിനു ശേഷം ബൈഡനൊപ്പമുളള ചിത്രം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത് ഗഗ സന്തോഷം പങ്കുവെച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here