നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ബുധനാഴ്ച്ച സംഘടിപ്പിക്കുന്ന ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങോടെ അമേരിക്കന്‍ പ്രസിഡന്റ് പദവി വിട്ടൊഴിഞ്ഞ് ട്രംപ് പടിയിറങ്ങും. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഇരുപതിന് അമേരിക്കയുടെ പുതിയ സാരഥിയായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് വാഷിംഗ്ടണ്‍ വിട്ട് പോകുമെന്നാണ് വിവരം. ബൈഡന് അധികാരം കൈമാറിയെങ്കിലും ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ട്രംപ് പങ്കെടുക്കില്ല. അതേസമയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ചടങ്ങില്‍ പങ്കെടുത്തേക്കും.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായിട്ടാകും പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പഴയ പ്രസിഡന്റ് സംബന്ധിക്കാതിരിക്കുന്നത്. റെഡ് കാര്‍പ്പറ്റ്, മിലിട്ടറി ബാന്‍ഡ്, കളര്‍ ഗാര്‍ഡ്, 21 പേരടങ്ങുന്ന ഗണ്‍ സല്യൂ്ട്ട് എന്നീ ഔദ്യോഗിക ബഹുമതികളോടെ തന്നെയാവും ട്രംപിന് വൈറ്റ്ഹൗസ് വിടവാങ്ങല്‍ ചടങ്ങൊരുക്കി നല്‍കുക. വാഷിങ്ടണ്‍ വിട്ടുപോകുന്ന ട്രംപ് ശിഷ്ടകാലം ഫ്‌ളോറിഡയിലായിരിക്കും ചെലവഴിക്കുക. ഭരണ കാലത്ത് രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റെന്ന കുപ്രസിദ്ധിയോടെയാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here