കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ചെട്ടിപാളയത്ത് അനധികൃത ടയര്‍ കമ്പനിയിലൂണ്ടായ സ്‌ഫോടനത്തില്‍ ഉത്തരേന്ത്യക്കാരായ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഉപയോഗം കഴിഞ്ഞ ടയര്‍ ഉരുകിയെടുക്കുന്ന സ്ഥാപനത്തിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ ഉത്തരേന്ത്യക്കാരായ ആറ് തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരില്‍ അഞ്ച് പേരാണ് ഇന്ന് മരിച്ചത്. തൊണ്ണൂറ് ശതമാനത്തിലേറെ പരിക്കേറ്റ ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഗുനാല്‍(19),ബികോസ് (21), പ്രീതം (25), തരുണ്‍ (25), ബിര്‍ജുന്‍ (20) എന്നിവരാണ് ഇന്ന് മരിച്ചത് സരോജ് (20) ആണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. അപകടമുണ്ടായ സ്ഥാപനം അനധികൃതമായാണ് പ്രവര്‍ത്തിച്ചതെന്നും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഇല്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ സെന്തില്‍കുമാര്‍, തിരുമലൈ രാജ, ഗൗതം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here