പി.പി.ചെറിയാൻ 
ന്യൂയോർക്ക് :  ബൈഡൻ -കമലാ ഹാരിസ് അഡ്മിനിസ്‌ട്രേഷനിൽ ഇന്ത്യൻ കശ്മീരി കുടുംബത്തിൽ നിന്നുള്ള സമീറ ഫസ് ലിയെ നാഷണൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡടറക്ടറായി നിയുക്ത പ്രസിഡന്റ് ബൈഡൻ നാമനിർദ്ദേശം ചെയ്തു.

ഇതോടെ ഇന്ത്യൻ വംശജയായ ഒരു ഡസനിലേറെ പേർക്ക് സുപ്രധാന തസ്തികകളിൽ നിയമനം ലഭിക്കുകയോ, നോമിനേഷൻ ലഭിക്കുകയോ ചെയ്തിട്ടുണ്ട്.
സമീറ ഇതിനു മുമ്പ് ഫെഡറൽ റിസർവ് ബാങ്ക് ഓഫ് അറ്റ്‌ലാൻന്റെ എൻഗേജ്‌മെന്റ്  ഫോർ കമ്യൂണിറ്റി ആന്റ് എക്കണോമിക് ഡവലപ്‌മെന്റിൽ ഡയറക്ടറായിരുന്നു.
കശ്മീരിൽ ജനിച്ച ഡോക്ടർമാരായ മുഹമ്മദ് യൂസഫിന്റെയും , ഷെഫിക്ക് ഫസ് ലിയുടയും മകളാണ് സമീറയ 1970 ലാണ് മാതാപിതാക്കൾ അമേരിക്കയിലെത്തിയത്. ബഫല്ലോയിലാണ് സമീറയുടെ ജനനം. യെയിൽ ലോ സ്‌കൂൾ, ഹാർവാർഡ് കോളജ് എന്നിവിടയങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
സമീറയുടെ നിയമനത്തിൽ മാതൃസഹോദരൻ റൗഫ് ഫസ്‌ലി അഭിമാനിക്കുന്നതായും, കശ്മീരിലുള്ള കുടുംബങ്ങൾക്ക് ഇതു സന്തോഷത്തിന്റെ സമയമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ താഴ് വരയിൽ സന്ദർശനം നടത്താൻ സമീറയ്ക്ക് പ്രത്യേക താല്പര്യമുള്ളതായും റൗഫ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here