ഡെലവെയർ: തന്റെ രാഷ്ട്രീയ ജീവിതത്തിൽ മുഖ്യപങ്ക് വഹിച്ച ഡെലവെയർ സംസ്ഥാനത്തോട് വികാരധീനനായി യാത്ര പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രഥമ വനിത ഡോ. ജിൽ ബൈഡനുമായി വാഷിംഗ്ടണിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടു നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് പ്രസംഗം കേട്ട് നിന്നവരുടെ കണ്ണുകളും നനഞ്ഞു. കുടുംബങ്ങളിൽ ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങൾ, ഞങ്ങളിൽ പ്രകടമാകുന്ന സ്വഭാവ ശ്രേഷ്ഠത, ഇതെല്ലാം രൂപപ്പെട്ടത് ഡെലവയറിൽ നിന്നുമാണെന്നു പരസ്യമായി പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബൈഡൻ പറഞ്ഞു. മകന്റെ മരണത്തെക്കുറിച്ചും ബൈഡൻ സംസാരിച്ചു കഴിഞ്ഞ 36 വർഷമായി സെനറ്ററായി എന്നെ തിരഞ്ഞെടുത്ത ഡെലവയറിൽ നിന്നും വാഷിങ്ടണിലേക്ക് പോകുമ്പോൾ ഒരു സ്വകാര്യ ദുഃഖം ഞങ്ങളുടെ മനസിലിന്നുമുണ്ട്. ഡെലവെയർ അറ്റോർണി ജനറലായിരുന്ന ഞങ്ങളുടെ മകൻ ബ്യു ബൈഡൻ ഞങ്ങളോടൊപ്പമില്ല – ബൈഡൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here