ഫിലിപ്പ് മാരേട്ട്

ന്യൂ ജേഴ്സി:വേൾഡ് മലയാളി കൗൺസിലിന്റെ നോർത്ത് ജേഴ്സി പ്രോവിൻസ് ഇന്ത്യൻ  റിപ്പബ്ലിക്ക് ദിനത്തിൽ ഉൽഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ  ഇരുപത്തിയാറാം വർഷത്തിലേക്ക് കടക്കുമ്പോൾ ജന്മ ഭൂമി ആയ ന്യൂജേഴ്‌സിയിൽ തന്നെ വീണ്ടും യുവ ജനങ്ങൾക്ക്‌ പ്രാധാന്യം  നൽകികൊണ്ട്  ഒരു പ്രോവിൻസ്  ഉൽഘാടനം ചെയ്തത് വളരെ  ശ്രദ്ധേയമായി.  

ബെർഗെൻഫീൽഡ്  കേന്ദ്രമാക്കി അവരുടെ  പിൻ  തലമുറക്കാർ  എന്നു  വിളിക്കാവുന്ന  നമ്മുടെ ചെറുപ്പക്കാരായ  കുറച്ചു  ആളുകളുടെ കൂട്ടായ്മ ആണ്  വേൾഡ് മലയാളി കൗൺസിൽ  നോർത്ത് ജേഴ്‌സി  എന്ന്  നാമകരണം ചെയ്ത  ഈ പ്രോവിൻസ്.  ഈ സംഘടനക്ക്  എല്ലാവിധ നന്മകൾ  നേർന്നുകൊണ്ടും, റിപ്പബ്ലിക്‌  ദിനത്തിൻറെ ആശംസകൾ  അർപ്പിച്ചുകൊണ്ടും  നമ്മുക്ക് ഏവർക്കും  പ്രിയങ്കരിയായ  ഫ്ലവേഴ്സ്  പോപ്പുലർ  സിംഗേഴ്സ്  എന്ന  റിയാലിറ്റി  ഷോയിലൂടെ  പ്രശസ്തി  നേടിയ  അനന്യ ദിനേഷ്,  പ്രാര്‍ത്ഥനാ  ഗാനം ആലപിച്ചു.  തുടർന്ന് പ്രോഗ്രാമിൻറെ തുടർ നടപടികൾക്കായി  ശ്രീമതി ദിവ്യ വാര്യാരെ  മോഡറേറ്റർ  ആയി ചുമതലപ്പെടുത്തി.

ഏതാണ്ട്  25  വർഷങ്ങൾക്കു  മുൻപ്  12  പേർ  ചേർന്ന്  ട്രസ്റ്റ്ബോർഡ്  രൂപീകരിച്ചുകൊണ്ട്    ന്യൂ ജേഴ്സിയിൽ  രജിസ്റ്റർ  ചെയ്ത  വേൾഡ് മലയാളി  കൗൺസിൽ  എന്നു പറയുന്ന  ഈ സംഘടനയുടെ  സ്ഥാപകരിൽ ഒരാളും  ആദ്യ പ്രോവിൻസ്  ജനറൽ സെക്രട്ടറിയും ആയ  ശ്രീ. ജേക്കബ്‌  തോമസ്  വടക്കേമണ്ണിലും  അദ്ദേഹത്തിന്റെ  സഹധർമ്മിണി  ശ്രീമതി  ഗ്രേസ്സി  ജേക്കബ്ബും ‌ ചേർന്ന്  വിളക്ക് കൊളുത്തി കൊണ്ട്  യുവ ജനങ്ങൾക്ക്‌ പ്രാധാന്യം  നൽകുന്ന  പുതിയ  നോർത്ത് ജേഴ്‌സി  പ്രോവിൻസ് രൂപം കൊണ്ടതിൽ  അഭിമാനിച്ചുകൊണ്ടും,  എല്ലാവരും സംഘടനയുടെ നന്മയ്ക്കായി പര്‍സപര സ്നേഹത്തോടെ പ്രവർത്തിക്കണമെന്ന്  ഓർമ്മിപ്പിച്ചുകൊണ്ടും  പ്രത്യേക ആശംസകൾ  അറിയിച്ചു.

അമേരിക്ക റീജിയൻറെ  സെക്രട്ടറി  ശ്രീ. പിന്റോ കണ്ണമ്പള്ളി  സ്വാഗത പ്രസംഗത്തിൽ  ഇന്ത്യൻ റിപ്പബ്ലിക്‌  ഡേയുടെ  72-ാം വാർഷികം കൂടി  ആഘോഷിക്കുന്നതിൽ  ആശംസകൾ  അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി നെറ്റ്‌വർക്ക്  ഉള്ള  ഈ സംഘടന വളരെ  പ്രാധാന്യം അർഹിക്കുന്നു എന്നും  ത്രിതല  സ്വഭാവം ഉള്ള (ഗ്ലോബൽ , റീജിയൻ,  പ്രോവിൻസ് ) ഈ  സംഘടന  മറ്റു  അമേരിക്കൻ മലയാളി  സംഘടനകളെ  അപേക്ഷിച്ച് മലയാളി മനസ്സുകളിൽ  വളരെ  ഏറെ  പ്രാധാന്യം അർഹിക്കുന്നു  എന്നും  ഓർമ്മിപ്പിച്ചു കൊണ്ടും  നോർത്ത് ജേഴ്സി പ്രോവിൻസ്  രൂപം കൊണ്ടതിൽ   ഉള്ള  സന്തോഷം  അറിയിച്ചു കൊണ്ടും  എല്ലാവർക്കും നന്ദി  അറിയിക്കുകയും ചെയ്തു.  തുടർന്ന്  ഉൽഘാടന ചടങ്ങിന് എത്തിയിരിക്കുന്ന   എക്സ്. എം. പി.  ശ്രീ. ജോസ്  കെ.  മാണി,  റിട്ടയേർഡ്  ഡി. ജി. പി. ശ്രീ.  ജേക്കബ്‌  പുന്നൂസ്,  പോപ്പുലർ സിംഗേഴ്സ്  എന്നറിയപ്പെടുന്ന പ്രശസ്ത ഗായികമാരായ  ആദിത്യ ദിനേശ്,  അനന്യ ദിനേശ്,  അതുപോലെ വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബലിന്റെയും, റീജിയൻറെയും,  പ്രോവിൻസുകളുടെയും  എല്ലാ ഭാരവാഹികളെയും , മറ്റ് പ്രമുഖ  സംഘടനകളുടെ  എല്ലാ നേതാക്കന്മാരേയും,  കമ്മ്യൂണിറ്റി പ്രവർത്തകരെയും   മീറ്റിംഗിൽ  പങ്കെടുത്ത മറ്റ്  എല്ലാവരെയും ഈ പ്രോഗ്രാമിലേക്കു  സ്വാഗതം ചെയ്യുകയും  ചെയ്തു.

അമേരിക്ക റീജിയൻറെ  പ്രസിഡന്റ്  ശ്രീ. സുധീർ  നമ്പ്യാറിൻറെ  പ്രസംഗത്തിൽ  ഇന്ത്യ  റിപ്പബ്ലിക്ക്  ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഡബ്ല്യൂ. എം. സി. യുടെ  ജന്മ സ്ഥലത്തു  തന്നെ യുവ ജനങ്ങൾക്ക്‌ പ്രാധാന്യം  നൽകുന്ന  പ്രോവിൻസ്  ഉണ്ടായതിൽ  ഏറെ അഭിമാനിക്കുന്നു എന്നും ഇതിന്റെ  പ്രവർത്തനങ്ങളിൽ  തന്നോടൊപ്പം പ്രവർത്തിച്ച  പിന്റോ കണ്ണമ്പള്ളി, ഫിലിപ്പ്  മാരേട്ട്   എന്നിവരോട്  ഏറെ ബഹുമാനം ഉള്ളതായും  അറിയിച്ചു.  ഈ പുതിയ  പ്രോവിൻസ്  യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള  ഭാഷാ  പഠന  പ്രോജക്ടുകൾ,  ഷെയർ ആൻഡ് കെയർ അവയേർനസ്  പ്രോഗ്രാംസ്,  പ്രവാസി  വെൽഫെയർ  ആൻഡ് ഹെൽപ്‌ലൈൻ   അങ്ങനെ   സമൂഹത്തിനു ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിന്  സമർപ്പണ ബോധവും  വിദ്യാഭാസവുമുള്ള യുവജന കൂട്ടായ്‌മയെയാണ്‌ നമുക്ക്   ലഭിച്ചിരിക്കുന്നത്‌ എന്നും  പറയുകയുണ്ടായി.  ഇത്  വേൾഡ് മലയാളി കൗൺസിലിന്  വലിയ മുതൽക്കൂട്ട്  ആണ് എന്നും  ഇന്ത്യ  റിപ്പബ്ലിക്ക്  ദിനത്തിൻറെ  എല്ലാവിധ  ആശംസകൾ  നേരുന്നു എന്നും അറിയിച്ചു. അതുപോലെ   മനസ്സിൽ സ്വാതന്ത്ര്യവും   വാക്കുകളിൽ വിശ്വാസവും   ഹൃദയത്തിൽ  അഭിമാനവും ,  ആത്മാവിൽ കരളലിയുന്ന    ഓർമ്മകളും  പേറിക്കൊണ്ട്   രാഷ്ട്രത്തെ  അഭിവാദ്യം  ചെയ്യുന്നതായും  അദ്ദേഹം അറിയിച്ചു.  തുടർന്ന് പ്രോവിന്സിന്റെ രൂപീകരണത്തില്‍ സഹായിച്ച എല്ലാ റീജിയൻ  പ്രോവിൻസ് ഭാരവാഹികൾക്കും  നന്ദി അറിയിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ ജന്മ ഭൂമി ആയ ന്യൂജേഴ്‌സിയിൽ, പ്രധാനപെട്ട  ദിവസമായ  ഇന്ത്യ  റിപ്പബ്ലിക്ക്  ദിനത്തിൽ  തന്നെ  നോർത്ത് ജേഴ്സി   പ്രോവിൻസ്‌  ഉണ്ടായതിൽ  ഏറെ സന്തോഷിക്കുന്നുവെന്ന്    കേരളാ കോൺഗ്രസ്  സ്ഥാപക നേതാവ്  ശ്രീ.  കെ  എം  മാണിയുടെ   മകനും  എക്സ്.  എം.  പി.  യുമായ  ശ്രീ. ജോസ്  കെ  മാണി  ഉൽഘാടന   പ്രസംഗത്തിൽ  പറഞ്ഞു,  അതുപോലെ  വേൾഡ് മലയാളി കൗൺസിൽ  കേരളത്തിൽ ചെയ്യുന്ന  സാമൂഹിക  പ്രവർത്തനങ്ങളിൽ  പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്  എന്നും  യുവജനങ്ങൾക്ക്‌  പ്രാധാന്യം  നൽകികൊണ്ട്  ആരംഭിക്കുന്ന  ഈ പ്രോവിൻസ്‌  സ്തുത്യർഹമായ  പ്രവർത്തനങ്ങൾ നടത്തേണ്ടുന്ന   ആവശ്യകതയെപ്പറ്റി  ഓർമ്മിപ്പിച്ചുംകൊണ്ട്   നോർത്ത് ജേഴ്സി   പ്രോവിൻസ്‌   ഉൽഘാടനം  ചെയ്തതായി  അറിയിച്ചു.

പ്രോഗ്രാമിൻറെ  മുഖ്യ പ്രാസംഗികനായ  റിട്ടയേർഡ്  ഡി. ജി. പി. ശ്രീ.  ജേക്കബ് പൂന്നൂസ്,  എന്തുകൊണ്ടും വളരെ നല്ല ഒരു വർഷമാണ്  2021  എന്നും,  ലോകത്തിൻറെ  വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികളെ  കോർത്തിണക്കി വളരെ അധികം ദർശനത്തോടുകൂടി  ദീർഘവീക്ഷണമുള്ള കല, ഭാഷ, സംസ്ക്കാരം,  ജീവകാരുണ്യം  മുതലായ  പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്ത്  നടപ്പാക്കുന്നതിൽ  വേൾഡ് മലയാളി കൗൺസിലിനെ  അഭിനന്ദിക്കുന്നതായും,  ഈ പ്രോവിൻസിന്റെ   ഉൽഘാടനത്തിൽ  ഭാഗഭാക്കാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നതായും അദ്ദേഹം എടുത്തു പറഞ്ഞു.  ജാതി,  മതം,  ചിന്തകൾ,  മുതലായ സംസ്ക്കാര സങ്കരഭൂമിയായ  അമേരിക്കയിൽ  ഉള്ള മലയാളികൾ  എല്ലാവരും ഐക്യത്തോടെ   ഒരു നല്ല ലോകം സൃഷ്ഠിക്കുവാൻ മുമ്പോട്ടു വരണമെന്ന്‌ ഓർമ്മപ്പെടുത്തികൊണ്ട്   ഇന്ത്യ  റിപ്പബ്ലിക്ക്  ദിനത്തിൻറെ  എല്ലാവിധ  ആശംസകൾ  നേരുന്നതായും അറിയിച്ചു

അമേരിക്ക റീജിയന്റെ വൈസ് ചെയർമാൻ  ശ്രീ. ഫിലിപ്പ് മാരേട്ടിൻ്റെ മനസ്സിൽ  ഉദിച്ച പുതിയ പ്രോവിൻസ്  എന്ന  ആശയം  സൂഹൃത്തു കൂടിയായ  സ്റ്റാൻലി തോമസിനെ  അറിയിക്കുകയും  ഇരുവരുടെയും  കൂട്ടായ  പ്രവർത്തനത്തിൽ,    20 ഓളം  യുവജനങ്ങളെ  സംഘടിപ്പിച്ചു കൊണ്ട്  WMC  നോർത്ത് ജേഴ്സി  പ്രോവിന്സിന് രൂപം കൊടുക്കുകയും ചെയ്തു.   WMC  എന്ന  ഗ്ലോബൽ പ്രവാസി നെറ്റുവർക്കിൽ   റീജിയൻ  ആകുന്ന  കുട കീഴിൽ  പ്രൊവിൻസുകളായി  ഉള്ള    ബോട്ടിൽ  ഇരിക്കുന്ന  തുഴക്കാർ ആയ  നമ്മൾ  ആവേശത്തോടെ  തുഴഞ്ഞാൽ   എല്ലാ  പ്രോവിന്സിൻറെയും  ഒപ്പം  ചേർന്ന്കൊണ്ട്  നമ്മുക്കും  മുന്നേറാൻ  സാധിക്കും എന്നുകൂടി  ഓർമ്മിപ്പിച്ചുകൊണ്ട്   പുതിയ പ്രോവിന്സിനോടുള്ള    പ്രത്യേക  നന്ദി അറിയിക്കുകയും ചെയ്തു.  അതുപോലെ പ്രോവിൻസിന്റെ  രൂപീകരണത്തിനായി തന്നേ  പ്രോത്സാഹിപ്പിച്ചുകൊണ്ടു  തന്നോടൊപ്പം  നിന്ന  പിന്റോ കണ്ണമ്പള്ളി , സുധീർ  നമ്പ്യാർ , പി. സി. മാത്യു  . കൂടാതെ  ഗ്ലോബൽ  ലീഡർ  ആയ  ഗോപാലപിള്ളസർ,  പ്രോവിൻസ്   ലീഡേഴ്സ്   ആയ  ഫിലിപ്പ് തോമസ്, എൽദോ പീറ്റർ , ജോൺസൻ തലച്ചെല്ലൂർ, റോയ് മാത്യു,   മാത്യു മുണ്ടക്കൽ, അനിൽ അഗസ്റ്റിൻ  മുതലായവർക്ക്  പ്രത്യേക  നന്ദിയും  അറിയിച്ചു.   അതുപോലെ  ഈ പ്രോവിൻസ്  ഉൽഘാടനം ചെയ്ത  ജനുവരി 26-  ഈ  ദിവസം  നമ്മൾ  ഒരിക്കലും മറക്കരുത് എന്നും  ഇന്ത്യയുടെ  “പൂർണ സ്വരാജ് ദിനം ” അഥവാ റിപ്പബ്ലിക്ക് ദിനാഘോഷം  ആണ് എന്നും  സഹപ്രവർത്തകരോടു   ഓർമ്മിപ്പിച്ചുകൊണ്ട്   ഇന്ത്യ  റിപ്പബ്ലിക്ക്  ദിനത്തിൻറെ  എല്ലാവിധ  ആശംസകൾ  നേരുന്നതായും അറിയിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ  ചരിത്രത്തിൽ  ഒരു പൊൻതൂവൽ കൂടി അണിഞ്ഞിരിക്കുന്നു  എന്നും  യുവജനങ്ങൾക്ക്‌ വേണ്ടി   പുതുതായി  രൂപം കൊണ്ട  പ്രോവിൻസിന്   പ്രത്യേക ആശംസകൾ   അറിയിച്ചു കൊണ്ടും അമേരിക്ക റീജിയന്റെ വൈസ് ചെയർപേഴ്സൺ  ശ്രീമതി ശാന്താ  പിള്ള   2020 – 2022  ലെ  ഭാരവാഹികളായി  ചുമതലയേൽക്കുന്ന  സ്റ്റാൻലി തോമസ്  ചെയർമാൻ ,  ജിനു തര്യൻ  പ്രസിഡന്റ്,  ഷിബുമോൻ  മാത്യു   വൈസ് ചെയർമാൻ   പ്രദീപ് മേനോൻ  വൈസ് പ്രസിഡന്റ്, നിഖിൽ മാണി ‌ സെക്രട്ടറി, അലൻ ഫിലിപ്പ്   ട്രഷറാർ, രഘുനാഥ്‌  അയ്യർ  അഡ്വൈസറി ബോർഡ്  ചെയർമാൻ    രെഞ്ചു തങ്കപ്പൻ    കൾച്ചറൽഫോറം ചെയർ,  ഷെല്ലീ ജോസ്  ചാരിറ്റിഫോറം ചെയർ, ടിറ്റോ വർഗ്ഗീസ്  യൂത്തുഫോറം ചെയർ,  എന്നിവരെ   ഓരോരുത്തരെയും  വേൾഡ് മലയാളി കൗൺസിലിന്റെ ബൈലോ പ്രകാരം  സത്യ പ്രതിജ്ഞ എടുക്കുന്നതിനായി ക്ഷണിച്ചു.  തുടർന്ന്  റീജിയൻ  വൈസ്  പ്രസിഡന്റ് അഡ്മിൻ   ശ്രീ. എൽദോ പീറ്റർ  എല്ലാവർക്കും  സത്യ പ്രതിജ്ഞ  വാചകം ചൊല്ലി കൊടുത്തുകൊണ്ട്   അധികാരം  ഏറ്റെടുത്ത എല്ലാവരെയും പ്രത്യേകം  അനുമോദിക്കുകയും   ആശംസകൾ  അറിയിക്കുക യും  ചെയ്തു.

യുവജന കൂട്ടായ്മ്മയോടുകൂടി  ആരംഭിച്ച  ഈ  പ്രോവിൻസ്  നമ്മുടെ ചെറുപ്പക്കാരായ  ആളുകളെ മുൻനിരയിൽ  എത്തിക്കുന്നതിനും, കൂടുതൽ  ആളുകളെ ഇതിൽ ചേർക്കുന്നതിനും  ,ചാരിറ്റി  പ്രവർത്തനങ്ങൾക്ക് മുൻതൂക്കം  നൽകിയും,  ബോധവൽക്കരണ  സെ‌മിനാറുകൾ  നടത്തുന്നതിനും  തന്നാൽ കഴിയുന്ന സഹായങ്ങൾ  ചെയ്യുന്നതായിരിക്കും.എന്ന് ചെയർമാൻ ശ്രീ സ്റ്റാൻലി തോമസ് എടുത്തുപറഞ്ഞൂ,  പ്രോവിൻസിന്റെ വളർച്ചക്ക്   പ്രാധാന്യം  നൽകികൊണ്ട് വിദ്യാ സമ്പന്നരായ  കൂടുതൽ ചെറുപ്പക്കാരെ   ചേർക്കും എന്ന്   പ്രസിഡന്റ്  ശ്രീ.   ജിനു തര്യൻ  എടുത്തുപറയുകയുണ്ടായി,  സമൂഹത്തിൽ പിന്നോക്കം  നിൽക്കുന്നവരെ സഹായിക്കുന്നതിനായി പല പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും   അവരുടെ ക്ഷേമത്തിന്നായി മുൻകൈ എടുത്തു പ്രവർത്തിക്കുമെന്നും   സെക്രട്ടറി  ശ്രീ. നിഖിൽ മാണി യും പറഞ്ഞു.  അതുപോലെ  ചുമതലയേൽക്കുന്ന പ്രോവിന്സിലെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും  അവരവർ  സ്വയം മുമ്പോട്ടു വന്ന് പരിചയപെടുത്തുകയുണ്ടായി.

അമേരിക്ക റീജിയനിൽ  യുവജന കൂട്ടായ്മ്മയോടുകൂടി  ആരംഭിച്ച  ഈ  പ്രോവിൻസ് എന്തുകൊണ്ടും ഏറെ പ്രാധാന്യം അർഹിക്കുന്നു,  സാഹോദര്യം, സ്നേഹം, സമത്വം, ഇവ മൂന്നും  നിങ്ങൾ മറക്കാതെ  കാത്തു സൂക്ഷിച്ചുകൊണ്ടു   കൂടുതൽ യുവജനങ്ങളെ   മുൻ നിരയിലേക്ക് കൊണ്ടു വരണം  എന്ന്  ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ഗോപാല പിള്ള,  ആഹ്വാനം  ചെയ്തു.     ഈ  പ്രോവിൻസ്  സമൂഹത്തിൽ പിന്നോക്കം  നിൽക്കുന്നവരെ സഹായിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന്   ഓർമ്മിപ്പിച്ചു കൊണ്ടും എല്ലാവർക്കും പ്രത്യേകം  ഇന്ത്യ  റിപ്പബ്ലിക്ക്  ദിന   ആശംസകളും നന്ദിയും  അറിയിച്ചു

ന്യു ജേഴ്സിയിൽ  തന്നെ മൂന്നാമത്തെ പ്രോവിൻസ് ഉണ്ടായത് യുവജനങ്ങളായ മലയാളികൾ   ഈ സംഘടനയിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം  ആണ് എന്നും  അമേരിക്കാ റീജിയന്റെ എല്ലാവിധ  പിന്തുണ നിങ്ങൾക്ക്  ഉണ്ടാകും എന്ന് ഉറപ്പ്  നൽകിക്കൊണ്ടും പുതുതായി ചുമതലയേൽക്കുന്ന  എല്ലാ  ഭാരവാഹികളെ  അഭിന്ദിച്ചുകൊണ്ടും  റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസും ,   ഇത് എന്നും ലോകമെമ്പാടും ഉള്ള മലയാളി സംഘടനകൾക്കും സമൂഹത്തിനു  ഒരു മാതൃകാ  സംഘടനയായി  മാറട്ടെ  എന്ന്  ഓർമ്മിപ്പിച്ചു കൊണ്ടും  എല്ലാവർക്കും  ഇന്ത്യ  റിപ്പബ്ലിക്ക്  ദിനത്തിൻറെ  പ്രത്യേകം   ആശംസകൾ  അറിയിക്കുക യും  ചെയ്തു.  കൂടാതെ   ഫിലിപ്പ് മാരേട്ട്, സുധീർ നമ്പ്യാർ,  പിന്റോ കണ്ണമ്പള്ളി, മുതലായവരുടെ പരിശ്രമം ആണ് വേൾഡ് മലയാളി കൗൺസിലിന് ഈ നേട്ടം കൈവരിക്കാൻ  കഴിഞ്ഞതെന്നും  പുതുതായി ചുമതലയേൽക്കുന്ന  എല്ലാ  ഭാരവാഹികളെയും   അഭിനന്ദിച്ചുകൊണ്ടും  എക്സിക്യൂട്ടീവ്  ഗ്ലോബൽ ഓർഗനൈസേഷൻ ഡെവലപ്പ്മെന്റ്  വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു  റിപ്പബ്ലിക്ക്  ദിനത്തിൻറെ  ആശംസകൾ അറിയിക്കുകയും  ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ  മലയാളി  നെറ്റ്‌റ്വർക്കിലൂടെ . ധാരാളം  ചാരിറ്റി  പ്രവർത്തനങ്ങൾ  നടത്തുന്നതിനും  ഗ്ലോബൽ,  ലെവലിലും അതുപോലെ   നാഷണൽ ലെവലിൽ വോളണ്ടറി   സർവീസ്  ചെയ്യുന്ന  വ്യക്തികൾക്ക്  പ്രസിഡൻസ്  അവാർഡ്  കൊടുക്കുന്നതിനുള്ള അംഗീകാരവും WMC-ക്ക്  ഉണ്ട്,  അതുപോലെ  പ്രോവിൻസ്  ലെവലിലുള്ളവർ യുവജനങ്ങൾക്കും  കുട്ടികൾക്കുമായി  ധാരാളം ബോധവൽക്കരണ ക്ലാസുകളും  സെമിനാറുകളും  നടത്തുന്നത് കൊണ്ടും  ഈ  സംഘടനയെ  മുഖ്യ ധാരയിൽ നമ്മുക്ക് എത്തിക്കാൻ കഴിഞ്ഞു എന്നും  പുതുതായി  രൂപം കൊണ്ട  പ്രോവിന്സിന്  റീജിയന്റെ   PRO  കൂടിയായ  അനിൽ അഗസ്റ്റിൻ എല്ലാവിധ  നന്ദിയും  റിപ്പബ്ലിക്ക്  ദിനത്തിൻറെ  ആശംസകളും   അറിയിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപകൻ കൂടിയായ   ശ്രീ അലക്സ് വിളനിലം കോശി ന്യൂ ജേഴ്സിയിൽ രൂപീകരിച്ച  നോർത്ത് ജേഴ്‌സി  പ്രോവിന്സിന്  എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും  ഇതുപോലെ  WMC  ക്ക്  ലോകമെമ്പാടും ധാരാളം പ്രോവിൻസുകൾ ഉണ്ടാകട്ടെ എന്നും WMCയുടെ നെറ്റ്‌വർക്ക് വളരട്ടെ എന്നും പറഞ്ഞു.  കൂടാതെ  ഇന്ത്യ  റിപ്പബ്ലിക്ക്  ദിനത്തിൻറെ   ആശംസകൾ  അറിയിക്കുക യും  ചെയ്തു.തുടർന്ന്   സ്ഥാപകൻ കൂടിയായ  ഡോക്ടർ ജോർജ്  ജേക്കബ്‌, ഗ്ലോബൽ ചെയർമാൻ ഡോക്ടർ  പി. എ. ഇബ്രാഹിം,  ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി,  ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ജോൺ മത്തായി, സെക്രട്ടറി ഗ്രിഗറി മേടയിൽ, യുകെ പ്രസിഡന്റ്  ജോളി തടത്തിൽ,  ഗ്ലോബൽ വുമൻസ് ഫോറം ചെയർ  മേഴ്സി തടത്തിൽ, റീജിയൻ , ട്രഷറർ സെസിൽ ചെറിയാൻ,  ഷാനു രാജൻ,  റീജിനൽ വുമൻസ് ഫോറം ചെയർ ശോശാമ്മ ആൻഡ്രൂസ്, ആലീസ് മഞ്ചേരി ബെഡ്‌സിലി, അഡ്വൈസറി  ബോർഡ്  ചെയർമാൻ  ചാക്കോ കോയിക്കലേത്ത്, ഇതര പ്രോവിൻസുകളിൽ നിന്നും  ബഞ്ചമിൻ തോമസ്, മാത്തുക്കുട്ടി ആലുംപറമ്പിൽ, സോണി കണ്ണോത്തുതറ, മാത്യു തോമസ് , വറുഗീസ് കെ. വറുഗീസ്, സാം മാത്യു, അലക്സ് അലക്‌സാണ്ടർ,  സുകു  വറുഗീസ്, റോയ് മാത്യു, ജോമോൻ ഇടയാടിൽ, മാത്യൂസ് മുണ്ടക്കാടൻ, ജോർജ് കെ. ജോൺ,  ഉഷാ ജോർജ്, അനീഷ് ജെയിംസ്, എന്നിവരും റോക്‌ലാൻഡ്  കൗണ്ടി  ലെജിസ്ളേറ്റർ  ഡോക്ടർ  ആനീ പോൾ,   അതുപോലെ പ്രമുഖ സംഘടനകളായ  FOKANA- ലീഡർ   ലീലാ മാരേട്ട് , ജെ. സെക്രട്ടറി  Dr.സജിമോൻ ആൻറണി, JFA -സ്ഥാപക ചെയർമാൻ  തോമസ് കൂവള്ളൂർ   FOMMA-ൽനിന്നും തോമസ്  റ്റി ഉമ്മൻ  MANJ -ൽനിന്നും പ്രസിഡന്റ്  മനോജ് വട്ടപ്പള്ളി , കേരള സമാജം പ്രസിഡന്റ്  ജിയോ  ജോസഫ്  KCF- ൽനിന്നും   ജോയി  ചാക്കപ്പൻ  KANJ-ൽനിന്നും ജോൺ ജോർജ് ,  എന്നിവരും  കമ്മ്യൂണിറ്റി ലീഡർ  ഡോക്ടർ രുക്‌മിണി പത്മകുമാർ,  മാധ്യമ  പ്രവർത്തകരായ  ജിൻസ്മോൻ സക്കറിയ , ജോർജ് ജോസഫ്   എന്നിവരും  പ്രത്യേകം  ആശംസകൾ അറിയിച്ചു.

നോർത്ത് ജേഴ്‌സി  പ്രോവിൻസ്‌  സെക്രട്ടറി ശ്രീ നിഖിൽ മാണി,   ഉൽഘാടനം  നിർവഹിച്ച  എക്സ്. എം പി,  ശ്രീ  ജോസ്  കെ  മാണിക്കും,  മുഖ്യ പ്രാസംഗികനായ   Rtd . ഡിജിപി  ജേക്കബ്‌  പൂന്നൂസിനും,  പാട്ടുകാരായ  ആദിത്യ ദിനേഷ്, അനന്യ ദിനേഷ്,   മോഡറേറ്റർ  ആയ  ദിവ്യ  വാര്യർ എന്നിവർക്കും   എല്ലാ ഗ്ലോബൽ , റീജിനൽ , പ്രോവിൻസ്‌  ഭാരവാഹികൾക്കും  മറ്റ്  ഇതര  സംഘടനാ  നേതാക്കൻമാർക്കും കമ്മ്യൂണിറ്റി ലീഡേഴ്സിനും , ഡാൻസുകൾ  നടത്തി ഈ പ്രോഗ്രാം വിജയിപ്പിച്ച എല്ലാ ഡാൻസ് ഗ്രൂപ്പിനും,  ഈ പ്രോഗ്രാം എ വൺ  ടീ വീ  യൂ എസ്  ഏ  യിലൂടെ  ലൈവായി  ഫേസ്‌ബുക്കിലൂടെയും, യൂട്യൂബിലൂടെയും ബ്രോഡ്‌കാസ്റ് ചെയ്ത  ഉടമ കൂടിയായ ഫിലിപ്പ് മാരേട്ടിനും, അതുപോലെ   ഇതിന്റെ  വിജയത്തിനായി പ്രവർത്തിച്ച മറ്റ്  എല്ലാവരുടെയും  പേരെടുത്തുപറഞ്ഞുകൊണ്ട്    പ്രത്യേകം  പ്രത്യേകം നന്ദി അറിയിക്കുകയും  ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here