അജു വാരിക്കാട്

ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾക്ക്‌ മലയാളം പഠിക്കാനും ആലംബഹീനർക്ക്‌ സഹായം എത്തിയ്‌ക്കാനുമുള്ളതടക്കം പുതുവർഷത്തിൽ നൂതനമായ പദ്ധതികളുമായി  ആർട്ട്‌
ലവേഴ്‌സ്‌ ഓഫ്‌ അമേരിക്ക (അല).  ഈ വർഷം പുതിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുവാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് അലയുടെ ദേശീയ എക്സിക്യൂട്ടീവ് അറിയിച്ചു.

അല മുൻപോട്ട് വയ്ക്കുന്ന നാല് പദ്ധതികൾ ഇവരൊക്കെയാണ്: 
 
 


അല അക്കാഡമി
 
 
 

അല അക്കാഡമിയുടെ ആദ്യ സംരംഭം കേരള ഗവണ്മെന്റിനു കീഴിലുള്ള മലയാളം മിഷനുമായി  ചേർന്നുള്ള മലയാളം e-സ്‌കൂൾ ആണ്.  അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ മാതൃഭാഷയിലൂടെ ഒരുമിപ്പിക്കാന് ഉദ്ദേശിച്ചുകൊണ്ടുള്ള അലയുടെ  ഒരു പദ്ധതിയാണ് “അല അക്കാഡമി”
 
 
 

അല കെയർ
 
 
 

അമേരിക്കയിലെയും കേരളത്തിലെയും ആലംബഹീനരായ ജീവിതങ്ങൾക്ക് കൈത്താങ്ങ് നൽകുകയാണ് അല കെയറിലൂടെ ലക്ഷ്യമാക്കുന്നത്.
 
 
 
 

അല ലൈബ്രറി
 
 
 

നോർത്ത് അമേരിക്കൻ മലയാളികൾക്ക് വായനയുടെ വാതായനങ്ങൾ തുറക്കുകയാണ് അലയുടെ വെർച്വൽ ലൈബ്രറിയിലൂടെ ലക്ഷ്യമാക്കുന്നത്.

 
 
 
 
അല സ്കോളർഷിപ്പ്
 
 
 
 

കേരളത്തിലെ കുട്ടികൾക്ക് ( ട്രൈബൽ വിഭാഗം ) വിദ്യാഭ്യാസ സഹായം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.


 

LEAVE A REPLY

Please enter your comment!
Please enter your name here