ഫോമ ന്യൂസ് ടീം 

ന്യൂജേഴ്‌സി: നിർദ്ധനരും, അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ അതിജീവന പ്രക്രിയയിൽ ഭാഗമാകുന്നതിനും , ഫോമാ 2020-2022  കാലത്തെ ഭരണ സമിതി നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയായ ഹെൽപ്പിംഗ് ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം  8.30 ന് ആരാധ്യനായ മുൻ പത്തനംതിട്ട കളക്ടറും, ഇപ്പോഴത്തെ  കോപ്പറേറ്റിവ് രജിസ്ട്രാറുമായ ഡോക്ടർ. പി.ബി.നൂഹ് ഐ.എ.എസ് നിർവ്വഹിക്കും.

തദവസരത്തിൽ സമാനതകളില്ലാത്ത നിരവധി  ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ, ജനസേവന രംഗത്ത് കയ്യൊപ്പ് ചാർത്തിയ ദയാബായി, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ഫാദർ ഡേവിസ് ചിറമേൽ,  സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി (ശാന്തിഗിരി), എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ കൊണ്ട് ചടങ്ങിനെ സമ്പന്നമാക്കും.

ലോകത്താകമാനമുള്ള സംഘടനകൾക്ക്  ജനസേവനത്തിന്റെയും , കാരുണ്യ പ്രവർത്തനങ്ങളുടെയും പാതയിൽ,   ഹെല്പിങ് ഹാൻഡിലൂടെ ഒരു പുതിയ മാതൃക തീർക്കുകയാണ് ഫോമാ. അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ്ഫോമയുടെ ഹെല്പിങ് ഹാൻഡ് സാമ്പത്തിക ,സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. സേവനമനസ്കരായ അയ്യായിരത്തോളം പ്രവാസി മലയാളികൽ പദ്ധതിയിൽ പങ്കാളികളാകും. പ്രതിമാസം അഞ്ചോളം  കേസുകൾ  ഫോമയുടെ വെബ്‌സൈറ്റിൽ എത്തുകയും, രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾക്ക് അവയുടെ ഗൗരവമനുസരിച്ചും,  അംഗങ്ങളുടെ  താത്പര്യപ്രകാരവും  തുക നൽകാവുന്ന വിധത്തിലാണ് വെബ്സൈറ്റ്  ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.

 

ഹെല്പിങ് ഹാൻഡിന്റെ വിജയത്തിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായുള്ള  സേവന സന്നദ്ധരായ നൂറിൽ പരം അംഗങ്ങൾ  പ്രദീപ് നായർ, സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ  , ജെയ്ൻ കണ്ണച്ചാൻപറമ്പിൽ, ഡോക്ടർ ജഗതി നായർ, നിഷ എറിക്, മാത്യു ചാക്കോ, ജയാ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ  കർമ്മ നിരതരായി കഴിഞ്ഞിട്ടുണ്ട്.

ഫോമയുടെ 2020-2022 സമിതിയുടെ സ്വപ്ന സേവന പദ്ധതിയായ ഹെല്പിങ് ഹാൻഡിന്റെ സഹായ പദ്ധതിയിൽ പങ്കാളികളാകാനും,  അനുഗ്രഹിക്കാനും, സേവന മനസ്കരും, ഫോമയുടെ പ്രവർത്തനങ്ങളെ  എല്ലായ്‌പ്പോഴും പിന്തുണക്കുന്ന എല്ലാ മലയാളികളും ഫെബുവരി 5 നു സൂം വെബിനാറിൽ നടക്കുന്ന ഉദ്ഘാടന   ചടങ്ങിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫോമാ   പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്ഥിക്കുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here