വാഷിംഗ്ടൺ: ചൈനയ്ക്ക് ശക്തമായ താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ജാേബൈഡൻ. അമേരിക്കയുടെയും മറ്റുലോക രാജ്യങ്ങളുടെയും പ്രശ്നങ്ങളിൽ ആവശ്യമില്ലാതെ തലയിട്ടാൽ ഇടപെടാൻ മടിക്കില്ലെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നൽകുന്നത്. അമേരി​ക്കൻ സ്റ്റേറ്റ് ഡി​പ്പാർട്ടുമെന്റ് ജീവനക്കാരെ അഭിസംബോധനചെയ്യവെയാണ് മനുഷ്യാവകാശ നി​ഷേധവും സാമ്പത്തി​ക ദുരുപയോഗവുമടക്കമുളള ചൈനയുടെ നടപടി​കളെ അമേരി​ക്ക ശക്തമായി​ നേരി​ടുമെന്ന് ബൈഡൻ പറഞ്ഞത്. ചൈന ഉയർത്തുന്ന വെല്ലുവിളി എന്തുതന്നെയായാലും അമേരിക്ക അതിനെ നേരിടുമെന്നും ബൈഡൻ പറഞ്ഞു.അമേരിക്കയിലെ താെഴിൽ അവസരങ്ങൾക്കും അമേരിക്കൻ തൊഴിലാളികൾക്കും ദോഷം വരുത്തുന്ന ചൈനയുടെ വ്യാപാര ദുരുപയോഗം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അങ്ങനെചെയ്തുവെന്ന് ഉറപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനെയും അമേരിക്ക നേരത്തേ സൂചിപ്പിച്ചിരുന്നു.

കമ്യൂണിസ്റ്റ് ചൈനയുടെ ഭീഷണി നേരിടുന്നതിന് പെന്റഗൺ മുൻഗണന നൽകണമെന്ന് സെനറ്റർമാർ ഉൾപ്പടെയുളളവർ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ സെക്രട്ടറിക്ക് അയച്ച കത്തുകളിൽ ഇക്കാര്യം പലരും വ്യക്തമായി സൂചിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാലത്തിൽ മുൻ പ്രഡിഡന്റ് ട്രംപിന്റെ കാലത്താണ് അമേരിക്കയും ചൈനയും തമ്മിലുളള ബന്ധം ഏറെ വഷളായത്. അതിർത്തിയിൽ ചൈന പ്രശ്നമുണ്ടാക്കിയപ്പോഴും ഇന്ത്യക്ക് അനുകൂലമായി ശക്തമായ നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.റഷ്യക്കെതിരെയും ബൈഡൻ പ്രതികരിച്ചു. ഞങ്ങൾക്ക് റഷ്യയെ കൂടുതൽ ഫലപ്രദമായി നേരിടാൻ കഴിയും. കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, ആണവ്യാപനം തുടങ്ങിയ ഭീഷണികളെ നേരിടൽ ഞങ്ങൾ കൂടുതൽ ശക്തമാക്കും എന്നാണ് ബൈഡൻ പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് പുടിൻ പ്രതിപക്ഷപ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ അമേരിക്ക അതൃപ്തി അറയിച്ചിട്ടുണ്ട്.

കൂടുതൽ കർശനമായ ഉപരോധങ്ങൾ അമേരിക്ക ആസൂത്രണം ചെയ്യുന്നു എന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞ്.മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെയും ശക്തമായ പ്രതികരണമായിരുന്നു ബൈഡൻ നടത്തിയത്. ജനാധിപത്യം പുനസ്ഥാപിച്ചില്ലെങ്കിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നാണ് ബൈഡൻ പറഞ്ഞത്. മ്യാൻമറിലെ അട്ടിമറി ചൈനയുടെ കൈകളെ ശക്തിപ്പെടുത്തുമെന്നാണ് അമേരിക്ക ഭയക്കുന്നത്. അട്ടിമറിക്ക് പിന്നിൽ ചൈനയാണോ എന്ന സംശയവും അമേരിക്കയ്ക്കുണ്ട്. ലോക രാജ്യങ്ങൾ എല്ലാം അട്ടിമറിയെ ശക്തമായി വിമർശിച്ചപ്പോൾ ചൈന ഇതിനെ പരോക്ഷമായി അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അയൽക്കാരെ സഹായിക്കാൻ എന്ന വ്യാജേന എത്തി അവിടെ പിടിമുറുക്കുന്നതാണ് ചൈനയുടെ പുതിയ രീതി. നേപ്പാളിൽ ഇതു കണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here