കാലിഫോർണിയ : വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടും ആരാധാനലായങ്ങൾ അടച്ചിടാനുള്ള കാലിഫോർണിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീകോടി സ്‌റ്റേ ചെയ്തു.


ഹാർവെസ്റ്റ് റോക്ക് ചർച്ച്, സൗത്ത് ബെയുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ച് എന്നീ ദേവാലയങ്ങൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പലറ്റിലാണ് സുപ്രികോടതി വിധി. ദേവാലയത്തിന് അകത്ത് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു പരാതിയിൽ ഉന്നയിച്ചിരുന്നത്.ട
സുപ്രിംകോടതിയുടെ ഒൻപതംഗ ബഞ്ചിൽ ആറുപേർ ആരാധനാ സ്വാതന്ത്ര്യം ചർച്ചിന്റെ 25 ശതമാനം വരെ അനുവദിക്കാം എന്ന് രേഖപ്പെടുത്തിയപ്പോൾ മൂന്നു പേർ വിയോജിപ്പ് പ്രകടിപ്പിച്ചു.

സ്റ്റേറ്റ് പബ്ലിക്ക് ഹെൽത്ത് ഫ്രം വർക്ക് നിർദ്ദേശത്തെ മറികടക്കുമെന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട് അഭിപ്രായപ്പെട്ടു. സുപ്രിം കോടതി വിധി സ്വാഗതാർഹമാണെന്നും, ചർച്ചന്റെ കപ്പാസിറ്റിയുടെ 25 ശതമാനത്തിന് നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ പ്രകാരം ആരാധനാ സൗകര്യം ഉടൻ അനുവദിക്കുമെന്നും ചർച്ച് അധികാരികൾ അറിയിച്ചു. 1250 പരം സറ്റുകളുള്ള ഹാർവെസ്റ്റ് റോക്ക് ചർച്ചിലെ എട്ടുമായമായി മുടങ്ങിക്കിടക്കുന്ന ആരാധനയാണ് പുനരാരംഭിക്കുന്നത് സന്തോഷകരമെന്ന് വിശ്വാസികളുടെ പ്രതികരണം. 

LEAVE A REPLY

Please enter your comment!
Please enter your name here