കാലിഫോർണിയ : സഞ്ചരിക്കുന്ന ലൈബ്രറി അഥവാ ബുക്ക്സ് ഓൺ ദി വീൽസ്(Books on the Wheels) എന്ന സങ്കല്പവുമായി ഒരു ലക്ഷം പുസ്തകങ്ങള്‍ വയനാട് ജില്ലയിലെഗോത്രവിഭാഗങ്ങൾക്കായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ  അഫിലിയേഷനിലൂടെ  100 പുതിയ വായനശാലകള്‍ ആരംഭിക്കാലെനാരുങ്ങുന്നു. വായനശാലകള്‍ ആരംഭിക്കുന്നതിനാവശ്യമായഒരു ലക്ഷം  പുസ്തകങ്ങള്‍ സ്വരൂപിക്കുന്നത് സോഷ്യൽ മീഡിയ വഴി സജീവമായ സെൽഫ്  ഇമ്മ്പ്രൂവ്മെന്റ്  ഹബ്ബ് (SELF IMPROVEMENT HUB) ലെ അംഗംങ്ങളാണ്. രാഷ്ട്രീയ- സാമുദായിക ചിന്തകളോ ചർച്ചകളോ ഇല്ലാത്ത ലൈവവിധ്യമാര്‍ന്ന മന:ശാസ്ത്രസ്തവിഷയങ്ങളില്‍ ചര്‍ച്ചകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്ന സഹൃദയരായ ഒരുകൂട്ടം ചങ്ങാതിമാരുടെ  ഓണ്‍ലൈന്‍ കൂട്ടായ്മയാണ് Self Improvement Hub.


ഈ വായനശാലകള്‍ക്ക് വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ പുരോഗതിയിൽ വലിയ പങ്കുവഹിക്കാനാകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളിലെ സാംസ്കാരിക ഗകന്ദ്രങ്ങളായി വളര്‍ന്നു വരാന്‍ കഴിയുന്ന ഈ വായനശാലകള്‍ക്ക്, അംഗീകാരം ലഭിച്ച ശേഷം പ്രതിവര്‍ഷം പുസ്തകങ്ങള്‍ വാങ്ങുന്നതിനും പ്രവര്‍ത്തനത്തിനും ലൈബ്രേറിയനുള്ള ഓണററിയവുമായി ( അലവൻസ്)  ആവശ്യമായി വരുന്ന  തുക ലൈബ്രറി കൗണ്‍സില്‍ നിന്നും ആരംഭിക്കും. ആദ്യഘട്ടത്തില്‍ ലൈബ്രറികള്‍ തുടങ്ങുന്ന 30 സ്ഥലങ്ങളില്‍ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ  ആഭിമുഖ്യത്തില്‍ ആവശ്യമായ പശ്ചാത്തല  സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

ഗോത്ര വിഭാഗം  ജനങ്ങള്‍ക്കും അവരുടെ  വരാനിരിക്കുന്ന തലമുറകളിലെടക്കം ആയിരക്കണക്കിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അറിവിന്റെ പുതിയ വാതായനങ്ങൾ  തുറന്നിടുന്ന ഈ മഹത്തായ പദ്ധതിയ്ക്ക്  ആവശ്യമായ പുസ്തകങ്ങൾ ശേഖരിച്ചു വരികയാണ് സംഘാടകർ. നിങ്ങളുടെ കൈവശം ഉള്ള പുതിയതോ വായിച്ചു കഴിഞ്ഞതോ ആയ ഒരു പുസ്തകലെമങ്കിലും സംഭാവന ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്‌തു അത് തങ്ങൾക്ക് അയച്ചുതന്ന് ഈ മഹത്തായ പദ്ധതിയുടെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുകയാണ്. പുസ്തകങ്ങൾ സംഭാവനയായി നൽകാൻ ആഗ്രഹിക്കുന്ന  വ്യക്തികളും  സ്ഥാപനങ്ങളും ബന്ധപ്പെടുക:  7034547485 (WhatsApp) എന്ന നമ്പറില്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുക.  finoshgt@yahoo.co.in,  jithinjithbty@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലും ബന്ധപ്പെടാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്: 9447000285, 9961461903 (SIH), 9744125687 (സെക്രട്ടറി, വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here