വാഷിംഗ്ടണ്‍ഡി.സി.: ബൈഡന്‍ കമല ഹാരീസ് ടീം പോളിസി അഡ് വൈസറായി ഇന്ത്യന്‍-ഫിലിപ്പിനൊ ്അമേരിക്കന്‍ മൈക്കിള്‍ ജോര്‍ജിനെ നിയമിച്ചു. നയരൂപീകരണത്തില്‍ നൈപുണ്യം തെളിയിച്ച മൈക്കിള്‍ സമൂഹത്തില്‍ നിലവിലുള്ള വിവേചനങ്ങള്‍ക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതില്‍ വിജയിച്ച വ്യക്തിയാണ് മൈക്കിള്‍. ഏഷ്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ ഇന്ത്യന്‍ ഫിലിപ്പിനൊ മാതാപിതാക്കളുടെ മകനായ മൈക്കിളിന് അഭിമാനം.

ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് നാഷ്ണല്‍ എക്കണോമില്‍ കൗണ്‍സില്‍ അംഗമായിരുന്നു മൈക്കിള്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവണ്‍മെന്റ് ആന്റ് എക്കണോമിക്‌സില്‍ ബിരുദം നേടിയിട്ടുണ്ട്. ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും കൈവശമാക്കിയിട്ടുണ്ട്. 2015 ല്‍ ഓപ്പര്‍റ്റിയൂണിറ്റി അറ്റ് വര്‍ക്ക് ഫൗണ്ടിംങ്ങ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു. പ്രൊഫ.രാജ് ഷെട്ടിയുടെ കീഴില്‍ റിസേര്‍ച്ച് അസിസ്റ്റന്റ്ായും മൈക്കിള്‍ പ്രവര്‍ത്തിച്ചിരുന്നു.

മൈക്കിളിന്റെ നിയമനത്തോടെ ഏഷ്യന്‍ ഇന്ത്യന്‍ വംശജരുടെ ഒരു നീണ്ട നിര തന്നെ ബൈഡന്‍-കമല ഹാരീസ് ടീമില്‍ പ്രവര്‍ക്കുന്നുവെന്നത് അഭിമാനകരമാണ്. പലപ്രധാന തസ്തികകളിലും ഇന്ത്യന്‍ അമേരിക്കന്‍ വംശജനും സ്ഥാനം പിടിച്ചിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here