ജൂലൈ അവസാനത്തോടെ കോവിഡ് -19 വാക്‌സിന്‍ ആഗ്രഹിക്കുന്ന എല്ലാ അമേരിക്കക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍. ”ജൂലൈ അവസാനത്തോടെ നമുക്ക് 600 ദശലക്ഷത്തിലധികം ഡോസുകള്‍ ലഭിക്കും, ഓരോ അമേരിക്കക്കാരനും പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ ഇത് മതിയാകും,” വിസ്‌കോണ്‍സിനില്‍  സിഎന്‍എന്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ ബിഡന്‍ പറഞ്ഞു.

രാജ്യം എപ്പോള്‍ സാധാരണ നിലയിലാകും എന്ന  ആന്‍ഡേഴ്‌സണ്‍ കൂപ്പറിന്റെ ചോദ്യത്തിന് ക്രിസ്മസ് ആകുമ്പോഴേക്കും  ഇന്നത്തെ അവസ്ഥയേക്കാള്‍ വ്യത്യസ്തമായി രാജ്യം സാധാരണ നിലയിലാകും എന്നാണ്  പ്രതീക്ഷിക്കുന്നതെന്നു അദ്ദേഹം മറുപടി പറഞ്ഞു. കഴിഞ്ഞ ആഴ്ച ബൈഡന്‍ ഭരണകൂടം 200 മില്യണ്‍ ഡോസ് വാക്‌സിന്‍ നേടിയതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം അധികാരമേറ്റപ്പോള്‍ 50 ദശലക്ഷം ഡോസുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 200 മില്യണ്‍ ഡോസ് വാക്‌സിന്‍ ശേഖരിച്ചിട്ടുണ്ടെന്നു കഴിഞ്ഞ ആഴ്ച ബൈഡന്‍ പറഞ്ഞിരുന്നു.

നിലവില്‍ മൊത്തം ഷോട്ടുകളുടെ എണ്ണം 600 ദശലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. യുഎസിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ട്-ഡോസ് വീതം വാക്‌സിന്‍ ലഭിക്കാന്‍ ഇത് മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ നിയമം ഉപയോഗിച്ച് വാക്‌സിന്‍ ഉല്‍പാദനവും സൂചികളുടെയും സിറിഞ്ചുകളുടെയും നിര്‍മ്മാണവും വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അമേരിക്കക്കാരോടും വാക്‌സിന്‍ സ്വീകരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here