മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ചൈന കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ജോ ബൈഡന്‍.  ‘ലോകത്തെ എല്ലാ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും ശബ്ദമുയര്‍ത്താന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണ്. ചൈനയും ഷീ ജിന്‍ പിംഗിനും ഇത് നേരിടേണ്ടിവരും’ ബൈഡന്‍ പറഞ്ഞു. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ജോ ബൈഡന്‍ പ്രസ്താവന നടത്തിയത്.

‘ഞങ്ങള്‍ ചെയ്യുന്ന കാര്യം സുതാര്യവും കൃത്യവുമാണ്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടേയും മറ്റ് ഏജന്‍സികളുടേയും നയങ്ങളുടെ വക്താവെന്ന നിലയില്‍ മുന്നോട്ട് പോകും. അമേരിക്കയുടെ മൂല്യങ്ങളെ പിന്തുടരാത്ത ഒരാള്‍ക്കും അമേരിക്കന്‍ പ്രസിഡന്റായി തുടരാനാകില്ല. അതിനാല്‍ ഷീ ജിന്‍ പിംങ് ഹോങ്കോംഗിലും തായ്വാനിലും സിന്‍ജിയാംഗിലെ ഉയിഗുറുകളോടും ചെയ്യുന്നതിലെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്നു തന്നെയാണ്. ചൈന ലോകനേതാവാകാന്‍ വലിയ പരിശ്രമത്തിലാണ്. എന്നാലതിന് മറ്റ് രാജ്യങ്ങളുടെ വിശ്വാസമാണ് നേടേണ്ടതെന്ന് ആദ്യം മനസ്സിലാക്കണം.  അതിന് കടകവിരുദ്ധമായി മനുഷ്യാവകാശത്തെ ഹനിക്കുകയാണ് ഇപ്പോള്‍ ഷീ ജിന്‍ പിംങ് ചെയ്യുന്നതെന്നും’ ബൈഡന്‍ വിമര്‍ശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here