വാഷിങ്ടൻ: യുഎസ് പൗരത്വം കൂടുതൽ എളുപ്പമാക്കി 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് രീതിയിലേക്കു തിരിച്ചുപോകുന്നതായി ജോ ബൈഡൻ ഭരണകൂടം അറിയിച്ചു. അടുത്തമാസം ഒന്നു മുതൽ ഇതു നിലവിൽ വരുമെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‍സിഐഎസ്) അറിയിച്ചു.
പൗരത്വത്തിനായുള്ള ചോദ്യാവലിയിൽ ട്രംപ് ഭരണകൂടം കൂട്ടിച്ചേർത്ത 28 ചോദ്യങ്ങൾ ഇതോടെ റദ്ദാകും. കഴിഞ്ഞ ഡിസംബർ ഒന്നു മുതലുള്ള അപേക്ഷകർക്ക് 2008 ടെസ്റ്റ് രീതി ബാധകമായിരിക്കും.

എന്നാ‍ൽ 2020 ടെസ്റ്റിനായി തയാറെടുത്തവർക്ക് ആ രീതിയിൽ പരീക്ഷയ്ക്ക് അവസരം നൽകും. മാർച്ച് ഒന്നു മുതലുളള അപേക്ഷകർക്ക് 2008 മാതൃക ടെസ്റ്റ് മാത്രമേ ഉണ്ടായിരിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here