ന്യൂജേഴ്‌സി:അന്തര്‍ദ്ദേശീയ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ലേ വുമണ്‍സിന്റെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷനാണ് വേള്‍ഡ് ഓഫ് പ്രയര്‍. പ്രാര്‍ത്ഥനയുടെ അറിവും പ്രാര്‍ത്ഥനാപരമായ പ്രവര്‍ത്തനവും എന്നതാണ് വേള്‍ഡ് ഓഫ് പ്രയറിന്റെ മുദ്രാവാക്യം. ലോകം മുഴുവനുമുള്ള വിവിധ വര്‍ഗ്ഗങ്ങളിലെയും സംസ്‌കാരങ്ങളിലെയും പാരമ്പര്യങ്ങളിലെയും സ്ത്രീകളെ വാര്‍ഷിക പൊതു പ്രാര്‍ത്ഥനയിലൂടെ ഒരുമിച്ചു ചേര്‍ക്കാനും പരസ്പര ധാരണയും സാഹോദര്യവും വര്‍ദ്ധിപ്പിച്ച് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയുമാണ് വേള്‍ഡ് ഓഫ് പ്രയറിലൂടെ ലക്ഷ്യമിടുന്നത്. 170 ലധികം രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യ വെള്ളിയാഴ്ച പ്രാര്‍ത്ഥനാ ദിനം ആഘോഷിക്കുന്നു.

 

എല്ലാ വര്‍ഷവും നടത്തുന്ന ആരാധന ലക്ഷ്യം വെക്കുന്നത് ഏതെങ്കിലും രാജ്യത്തേയും ഏതെങ്കിലും വ്യത്യസ്ഥമായ ആശയത്തേയുമായിരിക്കും. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കൂട്ടം ഐലന്‍ഡുകളാണ് വനുവടു. ഈ സ്ഥലങ്ങള്‍ നിരന്തരമായി കൊടുങ്കാറ്റിന്റേയും ഭൂകമ്പത്തിന്റേയും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുടേയും കടല്‍ക്ഷോഭങ്ങളുടേയും ആക്രമണത്തിനിരയാകാറുണ്ട്. 2021 ല്‍ വേള്‍ഡ് ഓഫ് പ്രയര്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം വനുവടുവാണ്. ബില്‍ഡ് ഓണ്‍ സ്‌ട്രോംഗ് ഫൗണ്ടേഷന്‍ എന്നതാണ് ഈ വര്‍ഷത്തെ തീം.

2021-2023 കാലഘട്ടത്തിലെ ഇസിഎഫ്എന്‍ജെയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പേര്‍സ് ഡബ്‌ള്യുഡിപി യുടെ ഈ മീറ്റിംഗില്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിലും 20 ന്യൂജേഴ്‌സി ചര്‍ച്ചുകളും ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്ത്‌തോര്‍ത്ത് ഞങ്ങള്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു. എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി (ഇസിഎഫ്എന്‍ജെ) 2021 മാര്‍ച്ച് 6 ശനിയാഴ്ച വാഷിംഗ്ടണിലെ സെന്റ് പീറ്റേഴ്‌സ് മാര്‍ തോമ പള്ളിയില്‍ വേള്‍ഡ് ഡേ ഓഫ് പ്രെയറിന് ആതിഥേയത്വം വഹിച്ചു. ന്യൂജേഴ്‌സിയിലെ ക്രിസ്ത്യന്‍ ഫെലോഷിപ്പായ ഇസിഎഫ്എന്‍ജെ ഒരു രജിസ്റ്റേഡ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനാണ്.  ഇസിഎഫ്എന്‍ജെയില്‍ ഏതാണ്ട് ഇരുപതോളം സൗത്ത് ഇന്ത്യന്‍, കേരളാ എന്നിവിടങ്ങളിലെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചുകളുടെ കൂട്ടായ്മയാണ്.

 

ഇത്തവണത്തെ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ പ്രോഗ്രാമിന് വ്യത്യസ്ഥ വിഭാഗത്തിലെ മുഴുവന്‍ ചര്‍ച്ചുകളും പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പരിപാടി ബ്രോഡ്കാസ്റ്റ് ചെയ്യുകയാണ് ചെയ്തത്. അതിനാല്‍ നിശ്ചിത എണ്ണം ആളുകളും ക്വയറും മാത്രമാണ് പരിപാടിയില്‍ നേരിട്ട് പങ്കെടുത്തത്. ഇസിഎഫ്എന്‍ജെയ്ക്ക് പരിപാടി ഏകോപിപ്പിക്കാന്‍ സാധിച്ചതിന് ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. താഴെ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിച്ച് പരിപാടി കാണാനുന്നതാണ്.

മീറ്റിംഗില്‍ ഇസിഎഫ്എന്‍ജെ പ്രസിഡന്റ് റവ. തോമസ് കെ. തോമസ് (വികാരി സെന്റ്. സ്റ്റീഫന്‍സ് മാര്‍ തോമ ചര്‍ച്ച്) അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ബ്രണ്‍സ്വിക്ക്, എന്‍ജെ. ആന്റണി പുല്ലുകട്ട് സേവ്യര്‍, സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, സോമര്‍സെറ്റ്, എന്‍ജെ: ഇസിഎഫ്എന്‍ജെ മുന്‍ പ്രസിഡന്റ്, വികാരി, ഇമ്മാനുവല്‍ സിഎസ്ഐ ചര്‍ച്ച്, എലിസബത്ത്, എന്‍ജെ. എന്നിവരും മുഖ്യ പ്രഭാഷകരായിരുന്നു. റവ. സാം ടി മാത്യു, സെന്റ് പീറ്റേഴ്സ് മാര്‍തോമ വികാരി ചര്‍ച്ച്: റവ. ബാബു കെ മാത്യു, വികാരി, സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മിഡ്ലാന്റ് പാര്‍ക്ക്, എന്‍ജെ, റവ. ജെയ്സണ്‍ എ തോമസ്, റിഡീമര്‍ മാര്‍ തോമചര്‍ച്ച്, വാള്‍ഡ്വിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് എല്ലാ ന്യൂജേഴ്‌സി ചര്‍ച്ച് അംഗങ്ങളില്‍ നിന്നും പ്രാര്‍ത്ഥനാപരമായ പിന്തുണ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here