എസ്എസ്എൽസി ഐടി പരീക്ഷാ ചോദ്യം ചോർന്ന സംഭവത്തിൽ മാതമംഗലം ഹൈസ്കൂൾ പ്രധാനാധ്യാപകൻ ജയദേവൻ, പയ്യന്നൂർ സെന്റ്മേരീസ് ഹൈസ്കൂളിലെ അധ്യാപകൻ രാജേഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. രാജേഷാണു ചോദ്യം ചോർത്തി, സ്വന്തം സ്കൂളിലെ വിദ്യാർഥികൾക്കു നൽകിയത്. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതിനാണു ജയദേവനെ സസ്പെൻഡ് ചെയ്തത്.