സ്മാർട് സിറ്റി ആദ്യ ഘട്ടത്തിൽ നിക്ഷേപം നടത്തിയതിൽ വൻകിട ബഹുരാഷ്ട്ര കമ്പനികളില്ല. 15 ഐടി കമ്പനികളടക്കം 22 സ്ഥാപനങ്ങളുമായാണ് കൊച്ചി സ്മാർട് സിറ്റി പ്രവർത്തനം തുടങ്ങുന്നത്. നിക്ഷേപം നടത്തിയ കമ്പനികളുടെ പേരുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചില്ല.

വൻകിട കമ്പനികൾ അടക്കം 27ഐടി കമ്പനികൾ ആദ്യഘട്ടത്ിൽ നിക്ഷേപം നടത്തിയിട്ടുണ്ടന്നായരുന്നു സ്മാരർട് സിറ്റി അധികൃതര് ഇന്നലെ വരെ ആവര‍ത്തിച്ചിരുന്നത്. എന്നാൽ സ്മാർട് സിറ്റി കമ്പനിയുമായി ധാരണയിലെത്തിയ 22 കമ്പനികളുടെ ഈ പട്ടികയാണ് ഉദ്ഘാടന ചടങ്ങിന് ശേഷം അധികൃതർ മാധ്യമങ്ങൾക്ക് കൈമാറിയത്

ഇന്ത്യയിൽ നിന്നുള്ള വൻകിട കമ്പനികളും നിക്ഷേപത്തിന് എത്തിയില്ല. കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 15 ചെറുകിട, ഇടത്തരം ഐടി കമ്പനികൾ മാത്രം. , ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ്്വെയർ സർവീസസ് , ആസ്റ്റർ മെഡിസിറ്റി, എസ്ബിടി എന്നിവ മാത്രമാണ് ആകെയുള്ള വലിയ പേരുകൾ. തൊടുപുഴയിലും ആലപ്പുഴയിലും രജിസ്്റ്റർ ചെയ്തിരിക്കുന്ന ചെറുകിട കമ്പനികളും ലിസ്റ്റില‍ ഇടം പിടിച്ചിട്ടുണ്ട്. 5 കമ്പനികളുമായി ചരച്ച അധിമഘട്ടത്ിലാണെന്നാണ് സ്മാർട് സിറ്റി അധികൃതരുടെ വിശദീകരണം. എന്നാൽ ഇവർ പദ്ധതിയിൽ നിന്ന പിന‍മാറിയെന്നാണ് സൂചന. ദുബായ് ഇൻറർനെറ്റ് സിറ്റിയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ സ്മാർട് സിറ്റിയിലൂടെ കേരളത്തിൽ എത്തിക്കുമെന്നായിരുന്നു ദുബായ് ഹോൾഡിങ്ങിന്റെ വാഗ്ദാനം. ആ ലക്ഷ്യം സാധൂകരിക്കാതെയാണ് ആദ്യഘ്ടം പ്രവർത്തനം തുടങ്ങുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here