കൊച്ചി: ഏഷ്യാനെറ്റ് യു.എസ്. എ ന്യൂസ് മേധാവിയും  പ്രൈസ് വാട്ടർ കൂപ്പേഴ്സിൽ സീനിയർ ഡയറക്ടറുമായ  ഡോ. കൃഷ്ണ കിഷോറിന്റെ ഭാര്യാ പിതാവ്  ചെറുപറമ്പത്ത്  സി. വേണുനാഥ് (81) കടവന്ത്രയിൽ നിര്യാതനായി. പ്രീമിയർ ടയേഴ്‌സ് റീജിയണൽ സർവീസ് മാനേജരായി 30 വർഷത്തിലധികം പരേതൻ സേവനമനുഷ്ഠിച്ചിരുന്നു.ഭാര്യ കോഴിക്കോട്ടു വീട്ടിൽ കെ.പി. രാജേശ്വരി. ഏക പുത്രി വിദ്യാ കിഷോർ (സീനിയർ ഡയറക്ടർ-ജോൺസൺ ആൻഡ് ജോൺസൺ, ന്യു ജേഴ്‌സി). കൊച്ചുമകൾ: സംഗീത.

അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ഡോ. കൃഷ്ണ കിഷോറിന്റെ ഭാര്യാ പിതാവ് സി. വേണുനാഥിന്റെ  നിര്യാണത്തിൽ കേരള ടൈംസ് മാനേജ്മെന്റ് അനുശോചനം രേഖപ്പെടുത്തി. സി. വേണുനാഥിന്റെ  നിര്യാണത്തിൽ അമേരിക്കയിലെ വിവിധ മാധ്യമ പ്രവർത്തകരും ഐ.പി.സി.എൻ.എ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here