സ്വന്തം ലേഖകൻ

കൊല്ലം : ആഴക്കടൽ മത്സ്യബന്ധന കരാർ റദ്ദാക്കിയത് എന്തിനെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കണമെന്ന് ഇ എം സി സി ഉടമ ഷിജു എം വർഗീസ്. കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഞാൻ വന്നത് മേഴ്‌സികുട്ടിയമ്മയുടെ കാപട്യങ്ങൾ തുറന്നു കാട്ടാനാണെന്നും ഒരേ വേദിയിൽ വന്ന് സംസാരിക്കാൻ ധൈര്യമുണ്ടോയെന്നും ഷിജു എം വർഗീസ് വെല്ലുവിളിച്ചു.
കോട്ടും സൂട്ടും ധരിച്ച് മലയാളികൾ എന്ന പ്രയോഗം തെറ്റാണ്. ഇ എം സി സിയുടെ പ്രതിനിധികൾ ആരൊക്കെയാണെന്ന് കോൺസുലേറ്റിൽ നൽകിയ രേഖകളിൽ വ്യക്തമാണ്. രണ്ട് മലയാളികൾ മാത്രമാണ് സംഘത്തിലുണ്ടായിരുന്നത്. അമേരിക്കക്കാരായ വെള്ളക്കാരാണ് സംഘാംഗങ്ങൾ.
യു ഡി എഫിന്റെ ഗൂഢാലോചനയാണ് വിവാദങ്ങൾക്ക് വഴിവച്ചതെന്ന ആരോപണം ശരിയല്ല. എന്നാൽ പദ്ധതി നടക്കാതിരിക്കാൻ കാരണം രമേശ് ചെന്നിത്തലയാണ് കാരണം. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി, എന്നെ ഡീഗ്രേഡ് ചെയ്യുകയാണ് ഉണ്ടായത്. തട്ടിപ്പൻ സംഘമാണ് ആഴക്കടൽ മത്സ്യബന്ധനം നടത്താനുള്ള പ്രൊജക്റ്റുമായി വന്നതെന്ന മുഖ്യമന്ത്രിയുടെ ആരോപണം പ്രതിഷേധാർഹമാണ്. എന്റെ കയ്യിൽ പണമില്ലെന്നാണ് ആരോപണം. എനിക്ക് പ്രൊജക്റ്റ് നടപ്പാക്കാൻ പണം വേണ്ട, കോടികളുടെ പദ്ധതികൾ നടത്താനുള്ള കഴിവുണ്ടെന്നും ഷിജു എം വർഗീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here