വാഷിങ്ടൺ: സുരക്ഷിതമായ അമേരിക്കയ്ക്ക് ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ട്രംപ് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രാജ്യത്തെ തീവ്ര ഇസ്ലാമിക തീവ്രവാദത്തിൽനിന്ന് സംരക്ഷിക്കണമെന്ന് ജോ ബൈഡൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില വിദേശരാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കേർപ്പെടുത്തിയിരുന്ന നിരോധനം പുനഃസ്ഥാപിക്കണം. പ്രവേശനം ആഗ്രഹിക്കുന്നവരുടെ പശ്ചാത്തല വിവരങ്ങൾകൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനൊപ്പം വിജയകരമായി നടപ്പാക്കിയ അഭയാർഥി നിയന്ത്രണങ്ങൾപുനഃസ്ഥാപിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഭീകരവാദികൾ ലോകത്തിന്റെഎല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്. ഭീകരവാദത്തെ രാജ്യത്തുനിന്ന് പുറത്താക്കണമെങ്കിൽ പ്രായോഗിക നിയമങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ബൈഡൻ സർക്കാർ ഇത് പിൻവലിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here