ന്യൂയോർക്ക്‌: കോവിഡ്‌ വാക്സിൻ പകർപ്പവകാശത്തിൽ ഇളവാകാമെങ്കിലും സാങ്കേതികവിദ്യ ചൈനയ്ക്കും റഷ്യക്കും കൈമാറില്ലെന്ന് അമേരിക്ക. പകർപ്പവകാശത്തിൽ ഇളവ്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ ലോക വ്യാപാര സംഘടനയുമായി ചർച്ചയ്ക്ക്‌ തുടക്കമിടുമെന്ന്‌ പ്രസിഡന്റ്‌ ജോ ബൈഡൻവ്യക്തമാക്കിയിരുന്നു.

കോവിഡ്‌ വാക്സിന്റെ ഭൂരിഭാഗവും കൈയടക്കിയ സമ്പന്ന രാഷ്ട്രങ്ങളിൽ നിലവിൽ രോഗവ്യാപനത്തിൽ കുറവ്‌ വന്നിട്ടുണ്ട്‌. എന്നാൽ, പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി നാലുലക്ഷത്തിന്‌ മുകളിലുള്ള ഇന്ത്യ ഉൾപ്പെടെ 36 രാജ്യങ്ങളിൽ രോഗവ്യാപനം നാൾക്കുനാൾ ഉയർന്നുവരികയാണ്‌.

പകർപ്പവകാശത്തിൽ ഇളവ്‌ നൽകുന്നതിലൂടെ‌ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാഷ്ട്രങ്ങൾക്ക്‌ സ്വന്തമായി വാക്സിൻ നിർമിക്കാൻ അനുമതി നൽകാനാണ്‌ നീക്കം. ഇതിനെതിരെ ഫൈസർ ഉൾപ്പെടെയുള്ള വാക്സിൻ നിർമാണ കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്‌. തുടര്‍ന്നാണ് റഷ്യക്കും ചൈനയ്ക്കും സാങ്കേതികവിദ്യ കൈമാറില്ലെന്ന് അമേരിക്ക നിലപാട് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here