ന്യൂഡൽഹി: ചരൺജിത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയോഗമാണ് കൂട്ടായ തീരുമാനം എടുത്തത്. കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ആണ് പുതിയ മുഖ്യമന്ത്രിയുടെ പേര് ട്വീറ്റ് ചെയ്തത്.

നിയമസഭ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെയാണ്​ ക്യാപ്​റ്റൻ അമരീന്ദർ സിങ്​ ശനിയാഴ്ച രാജിവെച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here