ന്യൂജേഴ്‌സി ഗവര്‍ണര്‍ ഇലക്ഷനില്‍ നേരിയ ഭൂരിപക്ഷത്തിന് മുന്നിലായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജാക്ക് സിറ്ററെല്ലി. 88 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 1173558 വോട്ടുകളാണ് ജാക്ക് സിറ്ററെല്ലി നേടിയത്. നിലവിലെ ഡെമോക്രാറ്റിക് ഗവര്‍ണറായ ഫില്‍ മര്‍ഫി നേടിയത് 1172365 വോട്ടുകളാണ്.

നിലവിലെ ഗവര്‍ണറായ ഫില്‍ മര്‍ഫി തന്നെ വിജയിച്ചേക്കുമെന്ന് റിപ്പബ്ലിക്കന്‍സിനിടയില്‍ ശക്തമായ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേരിയ ഭൂരിപക്ഷത്തിന് സിറ്ററെല്ലി മുന്‍പിലെത്തിയിരിക്കുന്നത്.

അതേസമയം രണ്ടാം തവണയും ഗവര്‍ണര്‍ വിജയിക്കുന്ന പതിവ് വര്‍ഷങ്ങളായി സ്റ്റേറ്റിലില്ല എന്നത് ഡെമോക്രാറ്റ്‌സിനേയും ആശങ്കയിലാക്കിയിരുന്നു. നേരിയ വ്യത്യാസമാണ് ഇരുവരും തമ്മില്‍ ഇപ്പോഴുള്ളത്. പോസ്റ്റല്‍ വോട്ടുകള്‍ കൂടി എണ്ണിക്കഴിയുമ്പോള്‍ വിജയയം തങ്ങള്‍ക്കനുകൂലമായിരിക്കുമെന്നാണ് ഇരു വിഭാഗവും പ്രതീക്ഷിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here