ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ഇലക്ഷനില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോ. ദേവി നമ്പ്യാപറമ്പിലിനെ പരാജയപ്പെടുത്തി നിലവിലെ പബ്ലിക് അഡ്വക്കറ്റായ ജുമാനി വില്യംസ് വീണ്ടും വിജയിച്ചു. 78 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഡമോക്രാറ്റായ ജുമാനി വില്യംസിനു ലഭിച്ചത് 668,385 വോട്ടുകള്‍. 67.7 ശതമാനം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മലയാളിയുമായ ഡോ. ദേവി നമ്പ്യാപറമ്പിലിന് ലഭിച്ചത് 237,910 വോട്ട്. 24.1 ശതമാനം.

ജുമാനി വില്യംസിന് തന്നെ വീണ്ടും സാധ്യതയൊരുങ്ങുന്നതിന്റെ സൂചനകളാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കണ്ടത്. അമ്പത്തൊന്ന് ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ജുമാനി വില്യംസ് മേല്‍ക്കൈ നേടിയിരുന്നു. പകുതിയോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഡമോക്രാറ്റായ വില്യംസിനു 434,837 വോട്ടുകള്‍ ലഭിച്ചിരുന്നു. ഡോ. ദേവി നമ്പ്യാപറമ്പിലിന് 154,490 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അതേസമയം ഡെമോക്രാറ്റ്സിന് വന്‍ഭൂരിപക്ഷമുള്ള ന്യൂയോര്‍ക്ക് സിറ്റിയില്‍ നിലവിലെ പബ്ലിക്ക് അഡ്വക്കേറ്റായ ജുമാനി വില്യംസിനെ കടത്തിവെട്ടി വിജയിക്കുകയെന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോ. ദേവി നമ്പ്യാപറമ്പിലിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ജുമാനി വില്യംസിന്റെ വിജയം ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here