ന്യുഡല്‍ഹി: എട്ട് മാസങ്ങള്‍ക്കു ശേഷം ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുന്നു. മ്യാന്‍മര്‍, ബംഗ്ലാദേശ്, മനപ്പാള്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കാണ് വാക്‌സിന്‍ കയറ്റുമതി.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ഏപ്രില്‍-മേയ് മാസങ്ങളില്‍ രൂക്ഷമായതോടെയാണ് വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവച്ചത്. 100 കോടിയിലേറെ ഡോസ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്ത ശേഷമാണ് കയറ്റുമതിയില്‍ ഇളവ് നല്‍കുന്നത്.

അതേസമയം, കോവിഷീല്‍ഡ് ആദ്യം കയറ്റുമതി ചെയ്യുക ആഫ്രിക്കന്‍ നാടുകളിലേക്ക് ആയിരിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്ത്യ മേധാവി അഡര്‍ പൂനെവാല പറഞ്ഞു. ഈ ആഴ്ച തന്നെ കയറ്റുമതി നടത്താനാകുമെന്നാണ് പ്രതീക്ഷ. കോവാക്‌സ് സംവിധാനത്തിലൂടെയായിരിക്കും കയറ്റുമതി. മാസം മൂന്നു കോടി ഡോസ് വാക്‌സിന്‍ കോവാക്‌സിലേക്ക് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിലവില്‍ വിവിധ വാക്‌സിനുകള്‍ റെഗുേലറ്ററി അതോറിറ്റി അനുമതിയുടെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യയിലെ ഡിസിജിഐ, യു.എസ് എഫ്ഡിഎ, ഡബ്ല്യൂഎച്ച്ഒ എന്നിവയുടെ അനുമതി ലഭിച്ചാല്‍ കോവാവാക്‌സ് 5 കോടി ഡോസ് ഈ ആഴ്ച തന്നെ ഇന്തോനീഷ്യയിലേക്ക് കയറ്റി അയക്കും.

LEAVE A REPLY

Please enter your comment!
Please enter your name here