ന്യൂഡൽഹി: മദർ തെരേസ രൂപീകരിച്ച മിഷനറീസ് ഒഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഗുജറാത്തിലെ ഒരു ഷെൽട്ടർ ഹോമിലെ പെൺകുട്ടികളെ മതപരിവർത്തനത്തിനായി മിഷനറീസ് ഒഫ് ചാരിറ്റി നിർബന്ധിക്കുന്നത് സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

 

ക്രിസ്തുമസിൽ ഇത്തരമൊരു വാർത്ത കേട്ടത് ‌ഞെട്ടൽ ഉളവാക്കിയെന്നും നിയമം നടപ്പിലാക്കേണ്ടത് അനിവാര്യമാണെങ്കിലും മനുഷ്യത്വപരമായ കാര്യങ്ങളിൽ തടസമുണ്ടാകരുതെന്നും വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കേന്ദ്രസർക്കാർ 22,000 രോഗികളെയും ജീവനക്കാരെയും പട്ടിണിയിലാക്കിയെന്നും മമത ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here