മുംബൈ: പുതുവര്‍ഷത്തലേന്ന് ഭീകരാക്രമണം മുംബൈയില്‍ നടക്കുമെന്നു സൂചന. ഖാലിസ്ഥാന്‍ ഭീകരര്‍ മുംബൈ ലക്ഷമിട്ട് ആക്രമണം നടത്താന്‍ പദ്ധി തയാറാക്കിയെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ മുംബൈയില്‍ അതീവ സുരക്ഷാനടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. അവധിയിലുളള പോലീസുകാരെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബൈ പോലീസ് കമ്മീഷ്ണര്‍ ഉത്തരവിറക്കി.

മുംബൈയിലെ പ്രധാന സ്ഥലങ്ങളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി. മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടലുകള്‍ , ബീച്ചുകള്‍, ക്ലബ്ബുകള്‍, റിസോട്ടുകള്‍ എന്നിവടങ്ങളില്‍ പുതുവത്സര പരിപാടികള്‍ നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here