കാർഗിലിൽ മണ്ണിടിച്ചലിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. വിജയകുമാർ എന്ന സൈനികനെ ഇന്നലെ വൈകിട്ടാണ് കാണാതായത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് വിജയകുമാറിന്റെ മൃതദേഹം 12 അടി താഴ്ച്ചയിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ മറ്റൊരു സൈനികനെയും സൈന്യം കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവലാഞ്ചെയിലുള്ള നിയന്ത്രണരേഖയിൽ ഡ്യൂട്ടി നോക്കുകയായിരുന്നു ഇരുവരും.

വ്യാഴാഴ്ച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഭൂമികുലുക്കവും ഉണ്ടായതിനെത്തുടർന്നാണ് ഇരുവരും 12 അടി താഴ്ച്ചയിലേക്ക് വീണത്. സമുദ്രനിരപ്പിൽ നിന്നും 17,500 അടിപൊക്കത്തിലായിരുന്നു ഇരുവരും ജോലി നോക്കിയത്. വ്യാഴാഴ്ച്ച രാത്രി 10.45ഓടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞമാസം അവലാഞ്ചെയിലെ സിയാച്ചിൻ മഞ്ഞിടിച്ചിലിൽ 10 സൈനികരാണ് മരണമടഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here