ചെന്നൈ: തമിഴ്​നാട്ടിലെ വിരുതനഗറിലെ പടക്കനിർമാണശാലയിലുണ്ടായ സ്​ഫോടനത്തിൽ നാല്​ പേർ മരിച്ചു. എട്ട്​ പേർക്ക്​ പരിക്കേറ്റു. കാലത്തൂരിലെ ആർ.കെ.വി.എം പടക്കനിർമ്മാണശാലയിലാണ്​ സ്​ഫോടനമുണ്ടായത്​. പരിക്കേറ്റവരെ ശിവകാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ എട്ട​രയോടെയാണ്​ ​സ്​ഫോടനമുണ്ടായത്​. എന്നാൽ, ഒമ്പത്​ മണിയോടെയാണ്​ ഇക്കാര്യം പുറത്തറിഞ്ഞത്​. പിന്നീട്​ ജില്ലാ ഫയർ ഓഫീസർ കെ.ഗണേശന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​.

എസ്​.കുമാർ(38), പി.പെരിയസാമി(65), വീരാർകുമാർ (40), എസ്​.മുരുകേശൻ(35) എന്നിവരാണ്​ അപകടത്തിൽ മരിച്ചത്​. പുതുവർഷത്തെ വരവേൽക്കാനായി പൂജ നടത്താനാണ്​ തൊഴിലാളികൾ പടക്കനിർമാണശാലയിലെത്തിയതെന്നാണ്​ പൊലീസ്​ നൽകുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here