ദോ​ഹ: ഖ​ത്ത​റി​ൽ എ​ണ്ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​ത്ത പു​തു​വ​ർ​ഷ​ത്തു​ട​ക്കം. ഡി​സം​ബ​റി​ലെ അ​തേ നി​ര​ക്കി​ൽ ത​ന്നെ ജ​നു​വ​രി​യി​ലും എ​ണ്ണ​വി​ല തു​ട​രു​മെ​ന്ന്​ ഖ​ത്ത​ർ എ​ന​ർ​ജി അ​റി​യി​ച്ചു. പ്രീ​മി​യം പെ​ട്രോ​ളി​ന്​ ര​ണ്ടു​ റി​യാ​ലും, സൂ​പ്പ​ർ ഗ്രേ​ഡ്​ പെ​ട്രോ​ളി​ന്​ 2.10 റി​യാ​ലും, ഡീ​സ​ലി​ന്​ 2.05 റി​യാ​ലു​മാ​ണ്​ നി​ര​ക്ക്. ന​വം​ബ​റി​ലെ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ്​ ജ​നു​വ​രി​യി​ലും വി​ല നി​ശ്ച​യി​ച്ച​ത്. ഒ​ക്​​ടോ​ബ​റി​ലെ ​വി​ല​യി​ൽ നി​ന്നും നേ​രി​യ വ​ർ​ധ​ന​യോ​ടെ​യാ​ണ്​ ന​വം​ബ​റി​ൽ നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ച​ത്. 10 ദി​ർ​ഹം ഉ​യ​ർ​ന്ന്​ ഡീ​സ​ലി​ന്​ ന​വം​ബ​റി​ൽ 2.05 റി​യാ​ലി​ലെ​ത്തി. സൂ​പ്പ​ർ ഗ്രേ​ഡി​ന്​ അ​ഞ്ചു ദി​ർ​ഹ​മാ​യി​രു​ന്നു വ​ർ​ധ​ന. എ​ന്നാ​ൽ, പ്രീ​മി​യം പെ​​ട്രോ​ളി​ന്​ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം മാ​സ​ത്തി​ലും ര​ണ്ട്​ റി​യാ​ൽ ത​ന്നെ​യാ​ണ്​ വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here