ഫ്രാൻസിസ് തടത്തിൽ 

ഫ്ലോറിഡ: ജൂലൈ 7 മുതൽ 11 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച്  നടക്കുന്ന സ്‌പെല്ലിംഗ് ബീ പ്രോഗ്രാമിന്റെ പ്രാഥമിക റൗണ്ട് മത്സരം മെയ് 14, ശനിയാഴ്ച നടക്കും. ഗ്രേഡ് അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന പ്രാഥമിക റൗണ്ട് മത്സരം ഉച്ചയ്ക്ക്  ഒരു മണിക്ക് ആരംഭിക്കും. മൾട്ടിപ്പിൾ ചോയിസ്  ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഓരോ റീജിയണില്‍ നിന്നും വിജയികളാകുന്ന മൂന്നു പേര്‍ക്ക് വീതം ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീ ഫൈനല്‍ റൗണ്ട്  മത്സരത്തിൽ  പങ്കെടുക്കാം. സ്പെല്ലിംഗ് ബി പ്രാഥമിക റൗണ്ട് മത്സരത്തിൽ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ ഇരുപതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.

ഫൊക്കാന അസോസിയേറ്റ് സെക്രെട്ടറി ഡോ.
മാത്യു വര്‍ഗ്ഗീസ് ആണ് സ്പെല്ലിംഗ് ബി മത്സരങ്ങളുടെ കോർഡിനേറ്റർ. ചെറിയാന്‍ പെരുമാള്‍, ഫൊക്കാന യൂത്ത് പ്രതിനിധി രേഷ്മാ സുനില്‍, മനു ജോണ്‍ എന്നിവർ കോ-കോർഡിനേറ്റർമാരുമാണ്. സ്പെല്ലിംഗ് ബി മത്സരങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ചീഫ് കോർഡിനേറ്റർ ഡോ മാത്യു വർഗീസുമായി ബന്ധപ്പെടുക. 

Email: fokanaspellingbee@gmail.com or PH: 734-634-6616.

ഫൊക്കാന കൺവെൻഷനുകളിൽ ഏറ്റവും ആകർഷകമായ സ്പെല്ലിംഗ് ബി. മത്സരത്തിന്  ഇത്തവണ കൂടുതൽ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സംഘടനകളുടെയും  റീജിയനുകളുടെയും എണ്ണം വർധിച്ചതിനാൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പോലും അതീവ പ്രാധാന്യമുള്ളതാണ്. 
 
സ്പെല്ലിംഗ് ബി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ അതാത് റീജിയനുകളിലെ ആർ.വി.പി.മാരുമായൊ സ്പെല്ലിങ് ബീ കോർഡിനേറ്റർ ഡോ. മാത്യു വർഗീസുമായോ ബന്ധപ്പെടേണ്ടതാണെന്നും സ്പെല്ലിംഗ് ബീ മത്സരം ആവേശകരമായ മത്സരമാക്കി മാറ്റാൻ എല്ലാ അംഗസംഘടനകളും സഹകരിക്കണമെന്നും ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ  ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു,വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. കലാ ഷഹി, അഡീഷണൽ  അസോസിയേറ്റ്  സെക്രട്ടറി ജോജി തോമസ്, അഡീഷണൽ  അസോസിയേറ്റ് ബിജു ജോണ്‍, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട് തുടങ്ങിയവർ അഭ്യർത്ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here